ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം

ശബരിമല സ്വർണ്ണ കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വാഭാവിക ജാമ്യം കർശന ഉപാധികളോടെ അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനത്തിനു പുറത്ത് പോകരുത്,സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. ചൊവ്വ വെള്ളി ദിവസങ്ങളിൽ മുടങ്ങാതെ ഹാജരാകണം എന്നിവയാണ് ജാമ്യ ഉപാധികൾ. ഇതോടെ മുഖ്യപ്രതിയായ പോറ്റി ഇന്ന് ജയിൽ മോചിതനാകും. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് […]

സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഇന്ന് (ഫെബ്രുവരി 5) സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി രാവിലെ മുതൽ വൈകുന്നേരം വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നടാൽ ഒകെ യുപി സ്കൂളിന് സമീപം അണ്ടർപാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. നടാൽ വഴി തലശേരിയിലേക്ക് പോകുന്ന ബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. നടാൽ ഒകെ യുപി സ്കൂളിന് സമീപം അണ്ടർപാസില്ലാതെ ബസ് സർവീസുകൾക്ക് […]

ഇനി ആനുകൂല്യങ്ങൾ ലഭ്യമാകും

തിരുവനന്തപുരം : സംസ്ഥാനത്തെ ഒബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കുള്ള എസ്ഇബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും. പിന്നോക്ക വിഭാഗ കമ്മീഷൻ്റെ ഉപദേശം അംഗീകരിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965 ലെ കുമാരപിള്ള കമ്മീഷൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കായിരുന്നു. അതുകൊണ്ടു തന്നെ ഈ 28 സമുദായങ്ങൾക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. […]

നിർദേശവുമായി കളക്ടർ

ഇടുക്കി: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഇടുക്കി ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഈ മാസം മുതൽ പരിശോധന. ഫെബ്രുവരി 14 മുതൽ ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് നിർദേശം നൽകി. മാർച്ച് 31ന് മുൻപ് പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്ന് കളക്ടർ അറിയിച്ചു. ആനച്ചാൽ സ്കൈ ഡൈനിങ്ങിൽ സഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങിയതിനെ തുടർന്നാണ് […]

ഫെബ്രുവരി ഒൻപതുമുതൽ ടിക്കറ്റ് നിരക്ക് വർധിച്ചേക്കും

ബെംഗളൂരു : ഒരു വർഷത്തിന് ശേഷം ബെംഗളൂരുവിലെ നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ( ബിഎംആർസിഎൽ ) ഒരുങ്ങുന്നു. ഫെബ്രുവരി ഒൻപതുമുതൽ ടിക്കറ്റ് നിരക്ക് അഞ്ച് ശതമാനം വർധിപ്പിച്ചേക്കും. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ബിഎംആർസിഎല്ലിൻ്റെ നടപടി. പുതുക്കിയ നിരക്ക് സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിച്ചേക്കും. നിലവിൽ ബെംഗളൂരു മെട്രോയുടെ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 90 രൂപയുമാണ്. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ […]

കൊച്ചിൻക്യാൻസർസെന്റർ പുതിയ കെട്ടിടം

മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 9 ന്ഉദ്ഘാടനം ചെയ്യും. കൊച്ചി : 450 കോടി രൂപ മുടക്കിയാണ് കളമശ്ശേരി കിൻഫ്രാ പാർക്കിന് സമീപം ഈ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആധുനിക ക്യാൻസർ റിസെർച്ച് സെന്ററിൽ10 ഓപ്പറേഷൻ തീയറ്ററും (അതിൽ ഒന്ന് റോബോട്ടിക് തീയറ്ററാണ്) 300 കിടക്കകളും15 ലിഫ്റ്റുകളും 350 ഓളം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് 7 ലക്ഷം SQ ഫീറ്റിലാണ് നിർമ്മാണം കളമശ്ശേരി കിൻഫ്രാ പാർക്കിന്സമീപമാണ് ഈ സെന്റർ നിർമ്മിച്ചിരിക്കുന്നത്. മന്ത്രിമാരായ […]

കേന്ദ്രസംഘം ആലപ്പുഴയിൽ പരിശോധന നടത്തി

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചാര്യത്തിൽ കേന്ദ്രസംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. കരുവാറ്റ, നെടുമുടി, എ സി റോഡിന്റെ വിവിധ ഭാഗങ്ങൾ, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ നോർത്ത്, കാ‌ർത്തികപ്പള്ളി, ആലപ്പുഴ നഗരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഏഴംഗസംഘം ജില്ലയിൽനിന്ന് 40 സാമ്പിൾ ശേഖരിച്ചു. ഭോപാൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്റിസ്‌റ്റുമാരായ സി ടോഷ്, മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലോട് സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലെ ഉദ്യോഗസ്ഥരും ജില്ലയിൽനിന്നുള്ളഉദ്യോഗസ്ഥരും പരിശോധനയ്‌ക്കുണ്ടായിരുന്നു. […]

അമ്പലപ്പുഴ പാൽപ്പായസത്തിനു വില കൂട്ടി

അമ്പലപ്പുഴ : പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിനു വില വർദ്ധിപ്പിച്ചു . 80 രൂപ വർദ്ധിച്ചതോടെ ലിറ്ററിന് 240 രൂപയായി. 160 രൂപയായിരുന്നു പഴയ വില. 2011 ശേഷം ആദ്യമായാണ് പാൽപായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് വർദ്ധിപ്പിക്കുന്നത്. പാൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിച്ചതോടെയായിരുന്നു പാൽപ്പായസത്തിൻ്റെ വിലയും വർദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. നിലവിൽ 250 ലിറ്റർ പാൽപ്പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 350 ലിറ്റർ വരെയാക്കാനും ബോർഡ് അംഗീകാരം നൽകിയിരുന്നു. കൂടുതൽ […]

പടക്കപ്പലിനെ ലക്ഷ്യംവെച്ചെന്ന് വിശദീകരണം

വാഷിംഗ്ടൺ : അറബിക്കടലിൽ ഇറാനിയൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായി യു എസ് യു എസ് എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറാനിയൻ ഷാഹിദ്-139 ഡ്രോണാണ് എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് യുഎസ് തകർത്തത്. വിമാനവാഹിനിക്കപ്പലിനെയും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോൺ വെടിവച്ച് വീഴ്ത്തിയെന്ന് യു എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് പറഞ്ഞു. അതേസമയം ഐ ആർ ജി സി വീണ്ടും ഡ്രോണുകൾ അയച്ചതായാണ് റിപ്പോർട്ട്. ഇറാനും അമേരിക്കയും തമ്മിൽ […]

അതിജീവിതയെ വിവാഹം കഴിച്ചു

കൊച്ചി : 23-കാരന്റെപേരിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ചത് കണക്കിലെടുത്ത് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സി പ്രതീപ് കുമാറിന്റെതാണ് ഉത്തരവ്. പരാതിക്കാരിയുമായി സൗഹൃദത്തിലായി കഴിഞ്ഞ ജൂണിൽ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തെറ്റായ കേസാണെന്നും പരാതിക്കാരിയെ താൻ വിവാഹം കഴിച്ചെന്നും ഇപ്പോൾ പ്രായപൂർത്തിയായെന്നും കാട്ടിയാണ് കേസ് റദ്ദാക്കാനായി ഹർജി ഫയൽ ചെയ്തത്. ഇതിനെ പിന്തുണച്ച് അതിജീവിതയും സത്യവാങ്മൂലം ഫയൽ ചെയ്തു. തുടർന്നാണ് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് […]

Back To Top