യാത്ര വനിതകൾക്ക് മാത്രം

സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക.

തിരുവനന്തപുരം : വനിതകൾക്ക് മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിലിറങ്ങും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.

സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. ഇത് വിജയിച്ചാൽ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും.

പിങ്ക് ബസ് ജീവനക്കാരും വനിതകളായിരിക്കും. ബസിന് പിങ്ക് നിറമാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top