യൂണിസെഫ് ആരോഗ്യവിദഗ്ധൻബാലാവകാശ കമ്മിഷൻ സന്ദർശിക്കും

ന്യൂയോർക്കിലെ യുണിസെഫ് സാംക്രമികേതര രോഗ മേഖലയിലെ വിദഗ്ധൻ റൗൾ ബർമിജോ ഫെബ്രുവരി 23 ഉച്ചക്ക് 2.30ന് ബാലാവകാശ കമ്മിഷൻ സന്ദർശിക്കുന്നു. യുണിസെഫ് ഇന്ത്യൻ പ്രതിനിധി ഡോ.വിവേക് വീരേന്ദ്ര സിംഗ് കേരള-തമിഴ്നാട് കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി എന്നിവർ സംഘത്തിലുണ്ടാകും. യുണിസെഫ്, ബാലാവകാശ കമ്മിഷന് അഭിനന്ദന കത്ത് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രിയുടെ ചേമ്പറിലാകും നടക്കുക. വൈകുന്നേരം 4 മണിക്ക് കമ്മിഷനും യൂണിസെഫ് പ്രതിനിധികളും തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ കുട്ടികൾ, മാധ്യമ പ്രതിനിധികൾ, നിയമസഭ സാമാജികർ എന്നിവരുമായി സംവദിക്കും.
കുട്ടികളിലെ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് കുട്ടികൾ, രക്ഷാകർത്താക്കൾ, ആരോഗ്യ വിദഗ്ധർ, അധ്യാപകർ, മാധ്യമ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, നിയമസഭ സാമാജികർ എന്നിവരുമായി 2025ൽ കമ്മിഷൻ 5 യോഗങ്ങൾ സംഘടിപ്പിക്കുകയും വിശണ്ടായ റിപ്പോർട്ട് സൽകുകയും ചെയ്തു. കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് വലിയ അംഗീകാരവും പിന്തുണയുമാണ് യുണിസെഫ് നൽകുന്നതെന്നും കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top