ശബരിമല നട ഇന്ന് തുറക്കും; മൂന്ന് ദിവസം സന്നിധാനത്ത് ഓണസദ്യ

ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും ശബരിമല ക്ഷേത്രം തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 6 ജില്ലകളിൽ‌ യെലോ അലർട്ടാണ്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്. . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് […]

കണ്ണൂരിൽ വീടിനുള്ളിൽ സ്ഫോടനം; വീട് പൂർ‌ണമായും തകർന്നു: മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

മരിച്ചയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു കണ്ണൂർ: കണ്ണൂർ കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പടക്കനിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകരുകയും, സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മരിച്ചയാളുടെ ശരീരഭാഗങ്ങൾ ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. അനൂപ് എന്നയാളാണ് ഈ വീട് വാടകയ്ക്കെടുത്തിരുന്നത്. ഇയാൾക്ക് പടക്കക്കച്ചവടമുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ […]

71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമട; മാറ്റുരയ്ക്കാൻ 71 വള്ളങ്ങൾ

വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് ആലപ്പുഴ: വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്‌റുട്രോഫി ജലോത്സവം നടക്കും. 21 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഹീറ്റ്സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, […]

ന്യൂനമർദം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ […]

ഡോ: കെ. ലൈലാസിന് സ്നേഹാദരവ്

തിരുവനന്തപുരം പട്ടം ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാന അദ്ധ്യാപകനായ ഡോ: കെ. ലൈലാസിന് സ്നേഹാദരവ്. വിദ്യാഭ്യാസ മേഖലയിൽ നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേരളകൗമുദി കുന്നത്ത് കാൽ ന്യൂസ് ബ്യൂറോയാണ് ഡോ: കെ. ലൈലാസിനെ ആദരിച്ചത്. സ്നേഹാദരവ്, അരുവിപ്പുറം ക്ഷേത്രം മഠാധിപതി ശ്രീമദ് സാന്ദ്രാനന്ദസ്വാമികളിൽ നിന്നും ഏറ്റ് വാങ്ങി.

ഫ്യൂച്ചർ ഇന്ത്യ സ്കോളർഷിപ്പ് സെപ്റ്റംബർ 2025 എക്സാം. രജിസ്ട്രേഷൻ സൗജന്യം!

ആറാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പരിധിയില്ലാതെ ഓൺലൈൻ പ്രാക്ടീസ് എക്സാം പരിശീലിക്കുവാൻ അവസരം നൽകുന്ന ‘ഗ്ലോബൽ ഗേറ്റ്‌വേ’ അപ്ലിക്കേഷൻ അഖിലേന്ത്യടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ‘ഫ്യൂച്ചർ ഇന്ത്യ സ്കോളർഷിപ്പ് എക്സാം 2025’ -ന് ഇപ്പോൾ എൻറോൾ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മാർക്കടിസ്ഥാനത്തിൽ 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ, പ്രഗത്ഭരായവർ നടത്തുന്ന ഓൺലൈൻ ഏർളി കരിയർ മാപ്പിംഗ്, അക്കാഡമിക് ഗൈഡൻസ് തുടങ്ങിയ സൗജന്യ സേവനങ്ങളും ലഭിക്കുന്നതാണ്. […]

‘ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീം കോടതിയില്‍ അറിയിക്കും’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് മാറ്റിയേക്കുമെന്ന് സൂചന. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കട്ടെ എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. നിയമ […]

കോപ്പിയടി പിടിച്ചതിന് വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ പീഡന പരാതി നൽകി; വെറുതെ വിട്ട് കോടതി

പിടിക്കപ്പെട്ടവർ എസ്എഫ്ഐ പ്രവർത്തകരായിരുന്നതിനാൽ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയാറായില്ല തൊടുപുഴ: കോപ്പിയടി പിടിച്ച അധ്യാപകനെതിരെ പീഡന പരാതി നൽകി വിദ്യാർത്ഥിനികൾക്ക് തിരിച്ചടി. വിദ്യാർഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജി ലൈജുമോൾ ഷെരീഫാണു പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട പ്രഫ. ആനന്ദ് വിശ്വനാഥനെയാണ് കുറ്റവിമുക്തനാക്കിയത്. 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ 5നും ഇടയിലാണ് സംഭവം നടന്നത്. മൂന്നാർ ​ഗവ. കോളേജിലെ വിദ്യാർത്ഥിനികളാണ് അഡിഷനൽ ചീഫ് എക്സാമിനർക്കെതിരെ പരാതി സമർപ്പിച്ചത്. എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ […]

സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ […]

Back To Top