ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തര്‍ക്ക് എന്തു ഗുണം? കേസുകൾ പിൻവലിക്കണം: പന്തളം കൊട്ടാരം

യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തി ആചാരസംരക്ഷിക്കുന്നതിന് വേണ്ട രീതിയിലുള്ള മാറ്റം വരുത്തണം ശബരിമല ക്ഷേത്രം പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം. സംഗമം കൊണ്ട് സാധാരണ ഭക്തര്‍ക്ക് എന്തു ഗുണമെന്നും യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും 2018ല്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും പന്തളം കൊട്ടാരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ‘സെപ്റ്റംബര്‍ 20ന് പമ്പയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടത്താന്‍ പോകുന്ന ആഗോള അയ്യപ്പ […]

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ഹാജരാകാൻ‌ സാധ്യത കുറവ്

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗികാരോപണ വിവാദത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് രാഹുൽ‌ മാങ്കൂട്ടത്തിൽ തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ കേസിൽ ചോദ്യം ചെയ്യലിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്നും അതിനാൽ ഹാജരാകില്ലെന്നുമാണ് രാഹുലിന്റെ വാദമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് ഹാജരായില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുലിന് നോട്ടീസ് […]

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ

സെപ്റ്റംബർ 03 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദ സാധ്യത. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു . അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 03 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ […]

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; ടീം വേമ്പനാട് കായലിൽ കുടുങ്ങി

ശക്തമായ കാറ്റിൽ വള്ളം വലിച്ചുകൊണ്ടിരുന്ന ബോട്ടിന്റെ യന്ത്രം തകരാറിലായതാണ് അപകട കാരണം ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാനെത്തിയ നടുവിലെപറമ്പൻ ചുണ്ടൻ വള്ളം വേമ്പനാട് കായലിൽ കുടുങ്ങി. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ വള്ളമാണിത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചുകൊണ്ടിരുന്ന ബോട്ടിന്റെ യന്ത്രം തകരാറിലായതാണ് അപകട കാരണം. ഇതോടെ വള്ളത്തിന്റെ നിയന്ത്രണം നഷ്ടമായി. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല. കുടുങ്ങിയ ടീമിനെ രക്ഷിക്കാൻ കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ചു. ഈ ബോട്ടിന്റെ സഹായത്തോടെ ടീമിനെ പുന്നമടയിലേക്ക് […]

കണ്ണൂർ സ്ഫോടനം; മരിച്ചത് ചാലാട് സ്വദേശി മുഹമ്മദ് ആഷാം; പ്രതി അനൂപ് മാലിക് 2016 സ്ഫോടനത്തിലും പ്രതി

പ്രതി അനൂപ് മാലിക്കുമായി വാടക കരാർ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുടമ ഗോവിന്ദന്റെ ഭാര്യ ദേവിയുടെ പ്രതികരണം കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ നടന്ന ഉ​ഗ്ര സ്ഫോടനത്തിൽ  ചാലാടി സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് മരിച്ച വ്യക്തിയെ തിച്ചറിഞ്ഞത്. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിന്റെ ബന്ധുവാണ് മുഹമ്മദ് ആഷാം. സ്‌ഫോടനത്തില്‍ അനൂപ് മാലിക്കിന് എതിരെ പൊലീസ് സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ​ഗോവിന്ദൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള […]

‘ബോംബ് വരുമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല, ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും… അതാ പറഞ്ഞത്’; വിഡി സതീശൻ

ഞാൻ ഒരു സമയമൊന്നും പറഞ്ഞിട്ടില്ല. വരുമ്പോൾ കാണാമെന്നും മാത്രമാണ് പറഞ്ഞതെന്നും വിഡി സതീശൻ വി ഡി സതീശൻ സിപിഎമ്മിനും ബിജെപിക്കും കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്ന മുന്നറിയിപ്പ് താൻ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരു സമയമൊന്നും പറഞ്ഞിട്ടില്ല. വരുമ്പോൾ കാണാമെന്നും മാത്രമാണ് പറഞ്ഞതെന്നും വിഡി സതീശൻ. കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്ന് വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകിയിരുന്നു.രാഹുൽ ചാപ്പ്റ്റർ […]

പള്ളാത്തുരുത്തിയെ അട്ടിമറിച്ച് വീയപുരം ചുണ്ടൻ! തുഴയെറിഞ്ഞത് വി ബി സി കൈനകരി

പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് വീയപുരം കിരീടം നേടിയത്. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരിയാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. വീയപുരം […]

കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരും; യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. […]

രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സംരക്ഷണം ഒരുക്കുമെന്ന് അടൂർ പ്രകാശ്

ആരോപണവിധേയരായ പലരും നിയമസഭയിലുണ്ട്. മറ്റുള്ളവർക്ക് ലഭിക്കുന്ന നീതി രാഹുലിനും ലഭിക്കണമെന്ന് അടൂർ പ്രകാശ് കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് സാധാരണയായി ഉണ്ടാകുന്നതും അടിസ്ഥാനരഹിതവുമാണെന്ന് കോൺഗ്രസ് എം.പി. അടൂർ പ്രകാശ് പറഞ്ഞു. രാഹുലിന് എല്ലാ പിന്തുണയും സംരക്ഷണവും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മറ്റുള്ളവർക്ക് ലഭിക്കുന്ന നീതി രാഹുലിനും ലഭിക്കണം. സമാനമായ ആരോപണങ്ങൾ നേരിടുന്നവർ മറുഭാഗത്തുമുണ്ട്. ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പാർട്ടി രാഹുലിനെതിരെ താൽക്കാലിക നടപടിയെടുത്തത്. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കും. നിയമം എല്ലാവർക്കും […]

സംസ്‌കാരച്ചടങ്ങിൽ തീ പടർന്ന് പൊള്ളലേറ്റ സംഭവം; ശ്മശാനത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടു

ജീവനക്കാരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി പത്തനംതിട്ട: റാന്നിയിൽ വയോധികയുടെ സംസ്‌കാരച്ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ പാചക വാതകത്തിൽ നിന്നും തീ പടർന്നു 3 പേർക്കു പൊള്ളലേറ്റ സംഭവത്തിൽ ശ്മശാനത്തിലെ 2 ജീവനക്കാരെയും പിരിച്ചുവിട്ടു. ജീവനക്കാരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന പഴവങ്ങാടി പഞ്ചായത്തിന്റെ അടിയന്തര കമ്മിറ്റിയിലാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. പഴവങ്ങാടി പഞ്ചായത്തിൻ്റെ ജണ്ടായിക്കൽ വാതക ശ്മശാനത്തിൽ തിങ്കളാഴ്ചയാണു സംഭവം. തോട്ടമൺ മേപ്രത്ത് പരേതനായ രാജന്റെ ഭാര്യാ മാതാവ് ജാനകിയമ്മയുടെ സംസ്കാരത്തിനിടെയാണ് അപകടമുണ്ടായത്. പുതമൺ […]

Back To Top