ഉളിയനാട് അമ്പലത്തുംമൂല റോഡിലെ വെള്ളക്കെട്ട്.

പോങ്ങനാട് : പ്രണാരിമുക്ക് ഉളിയനാട് അമ്പലത്തുംമൂല റോഡിലെ വെള്ളക്കെട്ട് സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്നതായി പരാതി. കിളിമാനൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ റോഡിൽ സ്ഥിരമായി ഉണ്ടായിരുന്ന നീരൊഴുക്ക് തടയുന്നതിനായി 6 മാസം മുൻപ് റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. വെള്ളക്കെട്ട് ഉള്ള ഭാഗം കഴിഞ്ഞുള്ളിടത്തായിരുന്നു കോൺക്രീറ്റിങ്. അതിനു ശേഷമാണ് റോഡ് വെള്ളക്കെട്ട് ആയി മാറിയതെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് പെയ്തിറങ്ങുന്ന വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതെ റോഡിൽ കെട്ടി നിൽക്കുകയാണ്. പതിവായി വെള്ളം കെട്ടി നിൽക്കുന്നതു കാരണം ഇവിടെ […]

കിഴക്കേകോട്ടയിൽ ഗതാഗത പരിഷ്കാരം.

കിഴക്കേകോട്ടയിലെ കുരുക്കഴിക്കാൻ ന‍ടപ്പാക്കിയ ഗതാഗത പരിഷ്കാരത്തെ ചൊല്ലി കെഎസ്ആർടിസി – സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കം. ജീവനക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ ഇന്നലെ സർവീസുകൾ റദ്ദാക്കി. ഇതുകാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഇന്നലെ ഉച്ച മുതൽ അധിക സർവീസ് നടത്തിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി ബസുകൾക്കായി അനുവദിച്ചിട്ടുള്ള ബസ് ബേയിലേക്ക് അനധികൃതമായി ബസ് കടത്തിയതിന് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. കിഴക്കേകോട്ടയിൽ യാത്രക്കാരെ കയറ്റുന്നതിന് സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള സമരമാണ് സംഘർഷത്തിന് ഇടയാക്കിയത്. […]

എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം.

സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും. കോഴിക്കോട് : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽ.ഡി.എഫ്) ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടക്കും.വൈകിട്ട് 5 മണിക്ക് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം.

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം.

പരാതിക്ക് ആസ്പദമായ അധിക്ഷേപ പോസ്റ്റിനു പുറമേ അതിൽ അശ്ലീല കമന്റുകൾ ഇട്ടവരെ കുറിച്ചും സൈബർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം നടത്തിയ മലപ്പുറം സ്വദേശി നിസാർ കുമ്പിള എന്ന വ്യക്തിക്കെതിരെയുള്ള അന്വേഷണ ചുമതല സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഒരു ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇയാൾക്കതിരെ സമാനമായ വേറെയും പരാതികൾ നിലവിൽ ഉണ്ട്.

ഇഎംഎസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു.

മുൻ മുഖ്യമന്ത്രി ഇ എം എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ (87) തിരുവനന്തപുരത്ത് അന്തരിച്ചു. ദീർഘകാലം തിരുവനന്തപുരം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ ശാന്തി കവാടത്തിൽ നടക്കും. തിരുവനന്തപുരം : ഇ എം എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. പുലർച്ചെ മൂന്നര മണിയോടെ തിരുവനന്തപുരം ശാസ്‌തമംഗലം മംഗലം ലൈനിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘ കാലം തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം […]

‘ഒരു കുടുംബത്തിലെ നാല് നായന്‍മാര്‍ രാജിവച്ചാൽ എന്‍എസ്എസിന് ഒന്നുമില്ല.

എൻഎസ്എസ് സമദൂര സിദ്ധാന്തത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും കെബി ഗണേഷ് കുമാർ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെബി ഗണേഷ് കുമാർ. എൻഎസ്എസിന്റെ ഏറ്റവും കരുത്തുറ്റ നേതാവ് തന്നെയാണ് ജി സുകുമാരൻ നായരെന്നും അദ്ദേഹത്തിനു പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. സുകുമാരൻ നായരുടെ നിലപാടുകൾ രാഷ്ട്രീയമല്ല. എൻഎസ്എസ് സമദൂര സിദ്ധാന്തത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. അഭിപ്രായം പറയാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം കഴിഞ്ഞ ദിവസം […]

ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പ പീഠം പരാതിക്കാരൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി.

ദേവസ്വം വിജിലൻസ് സംഘമാണ് പരാതിക്കാരന്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും പീഠം കണ്ടെത്തിയത്. ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പ പീഠം പരാതിക്കാരൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി. പീഠം കാണാതായെന്ന് ആരോപണമുന്നയിച്ച സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പീഠം ഇവിടേക്ക് മാറ്റിയതെന്നാണ് വിവരം. വെഞ്ഞാറമൂട് ഉള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠം വിജിലൻസ് കസ്റ്റഡിയിലെടുത്തത്. വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ […]

SIRനെതിരെ ഒറ്റക്കെട്ട്; പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നിയമസഭ പ്രമേയം പാസാക്കി.

എസ്ഐആർ നടപടികൾ ഉപേക്ഷിക്കണമെന്നും സുതാര്യമായി പട്ടിക പരിഷ്കരിക്കണമെന്നും നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ നിയമഭേദഗതി പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ് എസ്ഐആർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം  :   കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണത്തിനെതിരെ (‌SIR) ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്. സംയുക്ത പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്തുണക്കുകയും ചെയ്തു. മുസ്ലിം ലീഗ് എംഎൽഎമാരായ യു […]

പൂജ വയ്പ്പ് ഇന്ന്.

എരുമേലി : മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവയ്‌പ്പ് ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പ്രശാന്ത് കെ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ഒക്ടോബർ രണ്ടിന് രാവിലെ 7 മണിക്ക് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കും. തുടർന്ന് 8 . 30 ന് സമൂഹവിദ്യാഗോപാലമന്ത്രാർച്ചനയും ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളായ നെയ്‌വിളക്ക് അർച്ചന രാവിലെ 9 ന്. ഏകാദശി ഭജന വൈകിട്ട്.

അപകടത്തിനു തൊട്ടുമുൻപു കല്ലേറ് ഗൂഢാലോചന.

ചെന്നൈ : കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടി വി കെ) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.അപകടത്തിൽ സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം.മധുര ബെഞ്ച് ഹർജി നാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം.അപകടത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹർ‌ജിയിൽ പറയുന്നത്.റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിനു തൊട്ടുമുൻപു റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടി വി കെ പറയുന്നു.ദുരന്തത്തിനു പിന്നിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടർനടപടികളുടെ ഭാഗമായി […]

Back To Top