വികസന പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ഗുണം ചെയ്യും ഐ ബി സതീഷ് എം എൽ എ.

വികസന പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ഗുണം ചെയ്യും ഐ ബി സതീഷ് എം എൽ എ.

പുതിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ ഒരു പുതിയ ജീവിതം ജനങ്ങൾക്ക് കെട്ടിപ്പെടുക്കാൻ സാധിക്കുമെന്ന് ഐ ബി സതീഷ് എം എൽ എ പറഞ്ഞു കാട്ടാക്കട ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയും വീടുമില്ലാത്ത സാധാരണ ജനങ്ങൾക്ക് വേണ്ടി കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചത് ഇതിനു ഉദാഹരണമാണ്. രാഷ്ട്രീയ ഭേദമന്യേ യാതൊരു വേർതിരിവും കാണിക്കാതെ ഓരോ വ്യക്തികൾക്കും വികസനം ഉറപ്പുവരുത്തുന്നതിൽ സംസ്ഥാന സർക്കാരും കാട്ടാക്കട ഗ്രാമപഞ്ചായത്തും ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 5 വർഷക്കാലം വിവിധ മേഖലകളിൽ സംസ്ഥാന സർക്കാരും കാട്ടാക്കട ഗ്രാമപഞ്ചായത്തും നടപ്പിലാക്കിയ വികസനങ്ങൾ വിലയിരുത്താനും ഭാവി വികസന നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിച്ചത്.

കാട്ടാക്കട ദേവി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ മഞ്ജുഷ, സെക്രട്ടറി എസ് സുരേഷ് കുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി ഗിരീഷ് ആർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top