സ്കൂൾ പാർലമെന്റ് അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽപുതിയ സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറി. പുതിയ ചെയർ പേഴ്സണായി പ്ലസ് വണ്ണിലെ അനാമിക അജിത്തും വൈസ് ചെയർപേഴ്സണായി അനഘ എസ് മോഹനും മറ്റ് ഭാരവാഹികളും സത്യ പ്രതിജ്ഞ ചെയ്തു.അച്ചടക്കം, പഠനപ്രവർത്തനങ്ങൾ, അക്കാദമികേതര പ്രവർത്തനങ്ങൾ തുടങ്ങി എല്ലാപ്രവർത്തനങ്ങളിലും നേതൃത്വം നൽകുമെന്ന് ഓരോ അംഗങ്ങളും സത്യപ്രതിജ്ഞയിൽ പറഞ്ഞു. ചടങ്ങിൽ പട്ടം ഗേൾസ് സ്കൂളിൻ്റെ വൈസ് പ്രിൻസിപ്പാൾ സജീവ്കുമാർ,എസ് എം സി ചെയർമാൻ സജയ് നാരായൺ, സീനിയർ […]

ബിജെപി ശില്പ ശാല

അരിക്കുളം : അരിക്കുളം പഞ്ചായത്ത്‌ വാർഡ് 9തിൽ നടന്ന ശിൽപ്പശാല ഭാരതീയ ജനതാ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും കായണ്ണ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ജയപ്രകാശ് കായണ്ണ ഉത്ഘാടനം ചെയ്തു. ഭാസ്കരൻ കാളിയത്ത്‌ മുക്ക് ആദ്യക്ഷനായിരുന്നു ജനാർദ്ദനൻ മാതോത്ത്, സ്വാഗതപറഞ്ഞു. രാഗീഷ്ഊരള്ളൂർ, മണ്ഡലം പ്രസിഡന്റ് രൂപേഷ് മാസ്റ്റർ, ബാലേട്ടൻ എന്നിവർ സംസാരിച്ചു.

മൂന്ന് ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിൽ ഡിസംബർ 8 ന് തിരഞ്ഞെടുപ്പ് നടക്കും. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഡിസംബർ 10 നും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്നാം ഘട്ടമായി ഡിസംബർ 14 നും വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വില്ലേജ് ന്യൂസ് തിരുവനന്തപുരം.

ലീലാ മേനോൻ പുരസ്കാരം ആർ ആർ ജയറാമിന്

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ലീലാമേനോൻ പുരസ്കാരം ജന്മഭൂമി സീനിയർ ഫോട്ടോഗ്രാഫർ ആർ ആർ ജയറാമിന് ലഭിച്ചു. കോൺഗ്രസ് നേതാവും മുൻസ്പീക്കറുമായ വി എം സുധീരൻ പുരസ്കാരം സമ്മാനിച്ചു.

പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വാസുദേവയജ്‍ഞoഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ശ്രീകാര്യം പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ നൂറ്റാണ്ടിൽ നടത്തിയ സപ്താഹയജ്ഞങ്ങളുടെ രജത ജൂബിലിയോടാനുബന്ധിച്ച് നടത്തുന്ന വാസുദേവയജ്ഞ സമ്മേളനം അഭേദാനന്ദ ആശ്രമ മഠാധിപതി കേശവാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. അശ്വതി തിരുനാൾ ലക്ഷ്മി ഭായി തമ്പുരാട്ടി ഭദ്രദീപ പ്രതിഷ്ഠ നിർവഹിച്ചു. ഐ എസ് ആർ ഒ മുൻ ചെയർമാൻ ജി മാധവൻ നായർ മുഖ്യപ്രഭാഷണം നടത്തി. കാര്യവട്ടം ശ്രീകണ്ഠൻ നായർ ആമുഖ പ്രഭാഷണം നടത്തി. യജ്ഞാചാര്യൻ ആലപ്പുറം സുരേഷ് രാമചന്ദ്രൻ വാസുദേവ യജ്ഞ മാഹാതമ്യത്തെ […]

മാണി മാധവ ചാക്യാരുടെ നാട്ടിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് നാടകത്തിലും കഥകളിയിലും മോണോ ആക്ട്ലും ഇംഗ്ലീഷ് സ്ക്രിപ്റ്റിലും എല്ലാം ഉന്നത വിജയം കരസ്ഥമാക്കിയ അതുല്യ പ്രതിഭ ദിവാകരൻ കൂടത്തിൽ. കോഴിക്കോട് സില്‍വര്‍ എച്ച്എസ്എസ് നിന്ന് എസ്എസ്എൽസിയും ഹയർസെക്കൻഡറിയും കഴിഞ്ഞ് സി കെ ആർ എം കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ നിന്ന് എലമെന്ററി വിദ്യാഭ്യാസത്തിൽ ഡിപ്ലോമയും നേടി (DELED) ബാഗ്ലൂർ ക്രയ്സ്റ്റ് ഡീഠഡ് യൂനിവേഴ്സിറ്റിയിൽ നിന്നും തിയ്യേറ്റർ, ഇംഗ്ലീഷ് സാഹിത്യം മനശാസ്ത്രം എന്നീ വിഷയങ്ങളിൽ ഡിഗ്രി, ദിവാകരൻ കൂടത്തിൽ വാകമോളി സ്കൂളിലെ […]

വില്ലേജ് ന്യൂസ് വെബ് ടിവിയുടെ ആഭിമുഖ്യത്തിൽ ട്രാവൻകൂർ ഫെസ്റ്റ് 2025

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയത്തിൽ ഡിസംബർ ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കമേകാൻ വരുന്നു… ട്രാവൻകൂർ ഫെസ്റ്റ് 2025! വില്ലേജ് ന്യൂസ് വെബ് ടിവിയുടെയും ഗോൾഡൺ ജംക്ഷൻ മാർക്കറ്റിംഗ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെയും ആഭിമുഖ്യത്തിൽ വെള്ളയമ്പലം ജവഹർ ബാലഭവൻ കോമ്പൗണ്ടിൽ ഡിസംബർ 24 മുതൽ 28 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ, നിരവധി കലാകാരന്മാർ മാറ്റുരയ്ക്കുന്ന ആർട്സ് ഫെസ്റ്റിവൽ, പുസ്തക പ്രകാശനം, റൈറ്റേഴ്‌സ് മീറ്റ്, അവാർഡ് ദാനം എന്നിവ സഹിതം ബുക്ക് ഫെസ്റ്റിവൽ, ഷോർട് ഫിലിം ഫെസ്റ്റിവൽ, ഷോപ്പിംഗ് ഫെസ്റ്റിവൽ, […]

ശ്രീക്കുട്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം : ട്രെയിനിൽ നിന്ന് മദ്യപൻ തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്. രണ്ടു ദിവസം ഈ സ്ഥിതി തുടര്‍ന്നാല്‍ പതിയെ മെച്ചപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ഐ സി യുവില്‍ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി ഉള്ളത്. അബോധാവസ്ഥയിലാണെങ്കിലും ഇടയ്ക്ക് കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചു. ഇന്നലെ രാവിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ കിരണിന്റെ നേതൃത്വത്തില്‍ സര്‍ജറി, ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍, ഇ എന്‍ ടി,ഓര്‍ത്തോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയുടെ […]

ഇന്ത്യൻ സേനയിലേക്ക് വരൂ ഭാവി സുരക്ഷിതമാക്കാം

ARMY, NAVY, AIR FORCE, NDA, MNS, CDS, AFMCതുടങ്ങിയ സേനകളിൽ 2025 -26 വർഷങ്ങളിലായി നടക്കാൻ പോവുന്ന റിക്രൂട്ട്മെൻ്റിന് മുന്നോടിയായി പരംവീർ അക്കാദമിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ മിനി കോൺഫറൻസ് ഹാളിലും ( 9 നവംബർ 2025 ), റീജിയണൽ കോപ്പററ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും (16നവംബർ 2025) പ്രീ- റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 15 നും – 28 വയസ്സിനും ഇടയിൽ പ്രായമുള്ള10,+2, Degree,Diploma യോഗ്യതയുള്ള യുവതി-യുവാക്കൾക്ക് അവസരം പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന […]

നിര്യാതനായി

പേരാമ്പ്ര : കല്പത്തൂരിലെ നടുപ്പറമ്പിൽ കുഞ്ഞിക്കണ്ണൻ (81) നിര്യാതനായി. ഭാര്യ ജാനു മക്കൾ ഉഷ, റീന, ഷീബ മരുമക്കൾ ബാലക്യഷ്ണൻ ( പുറക്കാട് ) കുഞ്ഞിക്കണ്ണൻ (പറമ്പത്ത്) പ്രകാശൻ കെ എസ് ഇ ബി പേരാമ്പ്ര സഹോദരങ്ങൾ പരേതരായ കല്യാണി (മുയിപ്പോത്ത് ) ബാലൻ (നരക്കോട്) നാരായണി (നിടും പൊയിൽ).

Back To Top