തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാൻ കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച പുതിയ ബിൽ അവതരിപ്പിക്കും. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) ബിൽ എന്ന പുതിയ നിയമമാണ് സർക്കാർ
കൊണ്ടുവരുന്നത്.

ബിൽ പാസാക്കാൻ ബിജെപി എംപിമാർ നിർബന്ധമായും പാർലമെന്റിൽ എത്തണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ MGNREGA പദ്ധതി പ്രകാരം ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു വർഷം 100 ദിവസത്തെ തൊഴിലാണ് ഉറപ്പുവരുത്തുന്നത്. പുതിയ ബിൽ ഇത് 125 ദിവസത്തെ വേതന തൊഴിലായി ഉയർത്താൻ ലക്ഷ്യമിടുന്നു. അവിദഗ്ദ്ധ കായിക ജോലികൾ ചെയ്യാൻ തയ്യാറുള്ള മുതിർന്നവർക്കാണ് ഈ ഉറപ്പ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back To Top