കാസർഗോഡ് : അർധവാർഷിക പരീക്ഷയ്ക്ക് സമയം തെറ്റിയെത്തിയതിനു പിന്നാലെ ഒമ്പതാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി പ്രജ്വൽ (14) ആണ് മരിച്ചത്.
അമ്മവീട്ടിലായിരുന്ന പ്രജ്വൽ തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സ്കൂളിലെത്തിയത്. സമയം വൈകിയെത്തിയെങ്കിലും പ്രജ്വലിനെ പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു.
തിരിച്ച് വീട്ടിലെത്തിയതിനു ശേഷമാണ് കുട്ടി ജീവനൊടുക്കിയത്. നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകറിന്റെയും അനിതയുടെയും മകനാണ്. സഹോദരി പ്രയാഗ.
