CUET-PG രജിസ്ട്രേഷൻ

CUET-PG രജിസ്ട്രേഷൻ

രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ (PG) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-PG) 2026-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ ക്ഷണിച്ചു.

ഈ വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് എന്‍ടിഎ. രാജ്യത്തെ വിവിധ കോളേജുകളിലേക്കുള്ള പിജി പഠനത്തിനായി നടത്തുന്ന കോമണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചത്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ CUET (PG) – Registration വഴി അപേക്ഷിക്കാം.

157 വിഷയങ്ങളിലേക്കുള്ള ബിരുദാനന്തരബിരുദ പ്രവേശത്തിനായി കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടാണ്‌ പരീക്ഷ നടത്തുന്നത്. രാജ്യത്തിന് പുറത്തും 16 പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് വിഷയങ്ങളുടെ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗത്തിന് 1,400 രൂപയാണ് അപേക്ഷാഫീസ് വരുന്നത്. ഇഡബ്ല്യൂഎസ്, ഒബിസി/എന്‍സിഎല്‍-1,200, എസ്‌സി, എസ്ടി, ട്രാന്‍സ്‌ജെന്‍ഡര്‍- 1,100, പിഡബ്ല്യുഡി/പിഡബ്ല്യുബിഡി- 1,000 രൂപയുമാണ് ഫീസ്. വിദേശരാജ്യങ്ങളില്‍ നിന്നും അപേക്ഷിക്കുന്നവര്‍ 7,000 രൂപ ഫീസ് അടയ്ക്കണം. രണ്ടില്‍ കൂടുതല്‍ വിഷയങ്ങള്‍ക്ക് പരീക്ഷ എഴുതാന്‍ രജിസ്ട്രര്‍ ചെയ്യുന്നവര്‍ അധികഫീസ് നല്‍കണം.

പരീക്ഷയെക്കുറിച്ചുള്ള വിശദവിവരങ്ങൾ താഴെ നൽകുന്നു:

📅 പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 2025 ഡിസംബർ 13.

അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജനുവരി 14 (രാത്രി 11:50 വരെ) .

ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 2026 ജനുവരി 14 (രാത്രി 11:50 വരെ).

അപേക്ഷയിൽ തിരുത്തൽ വരുത്താൻ: 2026 ജനുവരി 18 മുതൽ 20 വരെ.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: പിന്നീട് അറിയിക്കുന്നതാണ്

പരീക്ഷാ: 2026 മാർച്ച്

💰 അപേക്ഷാ ഫീസ് (രണ്ട് പേപ്പറുകൾക്ക്)

ജനറൽ: ₹1200/-. (കൂടുതലായി എടുക്കുന്ന ഓരോ പേപ്പറിനും ₹600/- വീതം).

ഒ.ബി.സി (NCL) / ജനറൽ-EWS: ₹1000/-. (അധിക പേപ്പറിന് ₹500/-).

എസ്.സി / എസ്.ടി / തേർഡ് ജെൻഡർ: ₹900/-. (അധിക പേപ്പറിന് ₹500/-).

ഭിന്നശേഷിക്കാർ (PwBD): ₹800/-. (അധിക പേപ്പറിന് ₹500/-) .

📝 പരീക്ഷാ രീതി

മോഡ്: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT).

സമയം: 105 മിനിറ്റ് (1 മണിക്കൂർ 45 മിനിറ്റ്).

ഷിഫ്റ്റുകൾ: ദിവസവും 3 ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക.

ഭാഷ: ചോദ്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാകും (ഭാഷാ വിഷയങ്ങൾ ഒഴികെ).

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 14

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top