നടൻ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്യുന്നു

സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ഇ.ഡി. ചോദ്യം ചെയ്യുന്നു. കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. കമ്പനിയുടമ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. കമ്പനിയുടെ ഫ്രാൻചെയ്സി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായാണ് പരാതി. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.

കുമരകത്തെ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടിനെ ന്യായീകരിച്ച്

കുമരകത്ത് ബിജെപി -കോൺഗ്രസ് പിന്തുണയിൽ സ്വതന്ത്രൻ അധ്യക്ഷനായതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. സ്വതന്ത്രനായാണ് എ.പി ഗോപി മത്സരിച്ചത്. സിപിഎമ്മിൽ നിന്ന് വിട്ടുപോന്ന ആളെ തിരിച്ച് സിപിഎമ്മിൽ എത്തിക്കാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. 2010 ൽ റിബലായി മത്സരിച്ചതിനെ തുടർന്ന് ഗോപിയെ സിപിഎം പുറത്താക്കിയിരുന്നു. കോൺഗ്രസിൻ്റെ പോസ്റ്ററിൽ ഗോപിയുടെ ചിത്രവും വിജയാഹ്ലാദ പരിപാടികളിലും ഗോപി പങ്കെടുത്ത ദൃശ്യങ്ങളും സിപിഎം പുറത്ത് വിട്ടു. സ്വതന്ത്രനെന്ന് പറയുമ്പോഴും ഗോപി മത്സരിച്ച വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.

തീവണ്ടിയിൽ തീപിടുത്തം

ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേയ്ക്ക് വന്ന ടാറ്റാനഗർ എക്സ്പ്രസ്സിന് നീ പിടിച്ചു. B1,B2 എന്നീ AC കോച്ചുകൾ പൂർണ്ണമായി കത്തിനശിച്ചു. കോച്ചുകളിലുണ്ടായിരുന്ന 158 യാത്രക്കാരേയും രക്ഷപ്പെടുത്തി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്ന് 66 കി.മി. അകലെയുള്ള എലമഞ്ചിയൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഇന്ന് വെളുപ്പിനായിരുന്നു തീപിടുത്തം. അപകടം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ ട്രെയിൻ നിറുത്തുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്ത് എത്തുംമുമ്പേ രണ്ടു ബോഗികളും കത്തിനശിക്കുകയായിരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. റെയിൽവെ സമഗ്രമായ അന്വേഷണം പ്രഖ്യാപിചിട്ടുണ്ട്. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് […]

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം

കോവളം ഗോകുലം ഗ്രാൻഡ് ടർട്ടിൽ ബീച്ച് ഹോട്ടലിൽ ഡിസംബർ 26 മുതൽ 30 വരെ അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം സംഘടിപ്പിക്കുന്നു. പ്രദർശനം കോവളം എം.എൽ.എ. ശ്രീ എം. വിൻസന്റ് പ്രദർശനം ഉദ്ഘാടനം ചെയ്യ്തു. കവടിയാർ കൊട്ടാരം ശ്രീ ആദിത്യ വർമ്മ നിലവിളക്ക് തിരി തെളിച്ചു. ശ്രീ സൂര്യകൃഷ്ണമൂർത്തി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച സമ്മേളനം പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ സ്വാഗതവും, ദിനു ഗീത (ജനറൽ മാനേജർ, […]

കൊടും ക്രിമിനൽ ബാലമുരുകൻ പിടിയിൽ

നവംബർ 3 ന് തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംക്രിമിനൽ ബാലമുരുകൻ ട്രിച്ചിയിൽ പോലീസ് വാഹനപരിശോധനയ്ക്കിടെ പിടിയിലായി. കൊലപാതകമടക്കം 53 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.

ഗൂഗിള്‍ പേ വഴി പണം നല്‍കാനായില്ല

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്നും രോഗിയെ ഇറക്കിവിട്ടു. ഗൂഗിള്‍ പേ വഴി പണം നല്‍കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ നടുറോട്ടില്‍ ഇറക്കി വിട്ടു. തിരുവനന്തപുരം വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി ബസില്‍ നിന്ന് ഇറക്കി വിട്ടത്. സംഭവത്തില്‍ വെള്ളറട സ്വദേശി ദിവ്യ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ആശുപത്രിയില്‍ പോയി വരുമ്പോള്‍ ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു. ഡിപ്പോയില്‍ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് പണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി ഒന്‍പതു മണിയോടെ കണ്ടക്ടര്‍ […]

UDF ഭൂരിപക്ഷം പ്രസിഡൻ്റ് സ്ഥാനം LDF ന്

കോട്ടയംഎരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. ശ്രീനിപുരം വാർഡിൽനിന്നും വിജയിച്ച സിപിഐ എമ്മിലെ അമ്പിളി സജീവൻ പ്രസിഡൻ്റായി തിരഞ്ഞെടുത്തു.പ്രസിഡൻ്റ് സ്ഥാനം പട്ടിക വർഗ്ഗ വിഭാഗ സംവരണമായിരുന്നു. ഭൂരിപക്ഷം കിട്ടിയെങ്കിലും സംവരണ വിഭാഗത്തിൽ നിന്ന് ആരേയും വിജയിപ്പിക്കാൻ UDF ന് സാധിച്ചിരുന്നില്ല, മാത്രമല്ല, കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ UDF അംഗങ്ങൾ വിട്ടുനിന്നിരുന്നു. ഇതോടെ കോറം തികയാതെ മാറ്റി വച്ച തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നു. ഇന്നും UDF അംഗങ്ങൾ പങ്കെടുന്നില്ല. കനകപ്പലം വാർഡിൽ നിന്നും ജയിച്ച […]

ഒരു വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്-റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ മണ്ണ് വാരി വിഴുങ്ങുകയായിരുന്നു. മണ്ണിലുണ്ടായിരുന്ന ചെറിയ കല്ലുകൾ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ടതോടെ കുട്ടിയെ ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും […]

ശാസ്തമംഗലം MLA ഓഫിസ് വിവാദം

പ്രതികരണവുമായി VK പ്രശാന്ത്. വട്ടിയൂർകാവ് മണ്ഡലത്തിലെ ജനങ്ങൾക്ക് എളുപ്പത്തിൽ തന്നോട് ഇടപഴകാൻ സൗകര്യർത്ഥമായാണ്ശാസ്തമംഗലത്ത് ഓഫിസ് തീരുമാനിച്ചത്. നിയമപ്രകാരം നിശ്ചയിച്ച് വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. MLA ഹോസ്റ്റലിൽ വന്ന് ഒരാൾക്ക് കാണാൻ സെക്യൂരിറ്റി പ്രശ്നങ്ങൾ ഉണ്ടാകും, വയസായവർക്ക് പടികെട്ട് കയറി വരാൻ ബുദ്ധിമുട്ടുണ്ടാകും, ദിവസേന 150ൽ പരം ആൾക്കാരെ കാണുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ആൾ ആണ് താനെന്നും MLA കൂട്ടി ചേർത്തു. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.

പാൻ കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കല്‍ അവസാന തീയതി 31

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഓർമിപ്പിച്ച്‌ ആദായനികുതി വകുപ്പ്. ഇതുവരെയും ബന്ധിപ്പിക്കാത്തവർ 31നകം നടപടികള്‍ പൂർത്തിയാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ കർശന നിർദേശം.ഈ സമയപരിധിക്കകത്ത് ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡുകള്‍ പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെയും പാൻ കാർഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് 1000 രൂപ അധിക ഫീസായി (ലേറ്റ് ഫീ) അടയ്ക്കേണ്ടതുണ്ട്. എന്നാല്‍, 2024 ഒക്ടോബർ ഒന്നിനു ശേഷം ആധാർ എന്റോള്‍മെന്റ് ഐഡി ഉപയോഗിച്ചു പാൻ കാർഡുകള്‍ കരസ്ഥമാക്കിയവർ ലിങ്ക് ചെയ്യുന്ന സമയത്ത് ഈ പിഴത്തുക അടയ്ക്കേണ്ടതില്ല. […]

Back To Top