രക്തസാക്ഷി മണ്ഡപ തർക്കം

രക്തസാക്ഷി മണ്ഡപ തർക്കം

തിരുവനന്തപുരം : ഗവ ലാ കോളേജിൽ എസ് എഫ് ഐക്കാർ നിർമ്മിച്ച രക്തസാക്ഷി മണ്ഡപം അനധികൃതമെന്ന പരാതി നിലനിൽക്കെ,​ഇന്നലെ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ സക്കീർ ഹുസൈൻ അനുസ്മരണം നടത്തി. പി ഡി പി ആക്രമണത്തിൽ കൊല്ലപ്പെട്ട കോളേജ് യൂണിയൻ മുൻ ചെയർമാൻ സക്കീർ ഹുസൈന്റെ പേരിലാണ് രക്തസാക്ഷി മണ്ഡപം നിർമ്മിച്ചത്.

സ്തൂപത്തിന്റെ ഉദ്‌ഘാടനം ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും,​ വെള്ളിയാഴ്ച ഇതുതടഞ്ഞ് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇതോടെ മുഖം രക്ഷിക്കാൻ സ്തൂപം ഉദ്‌ഘാടനം ചെയ്തതായി എസ് എഫ് ഐ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

കോടതി ഉത്തരവിനെതിരെ എസ് എഫ് ഐ നടത്തിയ ഉദ്‌ഘാടന പ്രഖ്യാപനം കോടതി അലക്ഷ്യമെന്ന് കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ എസ് യു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തെ തുടർന്ന് കോളേജിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അനുവാദമില്ലാതെ കോളേജിനുള്ളിൽ സ്തൂപം നിർമ്മിച്ചതിനെതിരെ കെ എസ് യുവാണ് ഹൈക്കോടതിയെ സമീപിച്ചത്. കോളേജ് പ്രിൻസിപ്പൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനും മ്യൂസിയം പൊലീസിനും അനധികൃത നിർമ്മാണത്തിനെതിരെ കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് സ്തൂപം നിർമ്മാണത്തിനെ തുടർന്ന് എസ് എഫ് ഐ – കെ എസ്‌ യു സംഘർഷമുണ്ടായത്.എന്നാൽ ഇതുവരെ സ്തൂപം എസ് എഫ് ഐ നീക്കിയിട്ടില്ല.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top