നെയ്യാറ്റിൻകര : കെ പി സി സി വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന മന്നാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ‘അന്നം പുണ്യം” പരിപാടി മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ വേണുഗോപാലൻ തമ്പി, നെയ്യാറ്റിൻകര ശശി എന്നിവരുടെ ഓർമ്മക്കായാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും കെ പി സി സി വിചാർ വിഭാഗ് ഭക്ഷണം വിതരണം ചെയ്യുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി തുടച്ചയായി ഇവർ ഭക്ഷണം വിതരണം ചെയുന്നു. കോൺഗ്രസ് നേതാവ് ശ്രീരാഗ്(ഗ്രാമം),മുൻ കൗൺസിലർ വടകോട് അജി, കെ പി എസ് ടി എ നേതാവ് രാജ്മോഹൻ, സിമ ഫോർജിയ,ആത്മകുമാർ, ഫ്രെഡി ബായി തുടങ്ങിയവർ നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
