ബ്ലോക്ക് ബസ്റ്ററായി വിദേശി! ഓണക്കാലത്ത് ബെവ്കോ വിറ്റത് 826 കോടിയുടെ മദ്യം
ഉത്രാടദിനത്തില്‍ ഒരു കോടിയിലധികം വരുമാനം നേടിയ ആറ് ഔട്ട്ലെറ്റുകളില്‍ മൂന്നും കൊല്ലം ജില്ലയിലാണ് തിരുവനന്തപുരം: ഓണം സീസണിൽ ബിവറേജസ് കോർപ്പറേഷനിൽ റെക്കോർഡ് മദ്യവിൽപന. ഓണക്കാലത്തെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 776 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ ഉത്രാടദിനത്തിൽ മാത്രം 137 കോടി രൂപയുടെ വിൽപന നടന്നു. കഴിഞ്ഞ വർഷം ഇത് 126 […]



