മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും സമീപത്ത് കണ്ടെത്തി.
കോഴിക്കോട്: തുഷാരഗിരി ആർച്ച് മോഡൽ പാലത്തിലെ കൈവരിയില്‍ കയർകെട്ടി താഴെ പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു.
കൈവരിയിൽ കയർകെട്ടി പുഴയിലേക്ക് ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചു. തല കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ്.
ബുധനാഴ്ച രാവിലെ വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്.
കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികളാരംഭിച്ചു.
മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും സമീപത്ത് കണ്ടെത്തി.
പുലിക്കം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം.
പൊലീസ് അന്വേഷണം ആരംഭിച്ചു.