അഖിലേന്ത്യാ ഫോട്ടോ പ്രദർശനത്തിന് തുടക്കം

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫോട്ടോ എക്സിബിഷൻ ‘ലെൻസ്‌കേപ്പ് കേരള’യ്ക്ക് ജനുവരി 20ന് ന്യൂഡൽഹിയിൽ തുടക്കമാകും.രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദർശനം ന്യൂഡൽഹി ട്രാവൻകൂർ പാലസ് ആർട്ട് ഗാലറിയിൽ ജനുവരി 20ന് വൈകിട്ട് 4.30ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 10 പ്രമുഖ ട്രാവൽ മീഡിയ ഫോട്ടോഗ്രാഫർമാരായ ഐശ്വര്യ ശ്രീധർ,അമിത് പശ്രിച്ച, എച്ച് സതീഷ്, കൗന്തേയ സിൻഹ, മനോജ് അറോറ, നടാഷ […]

രക്തസാക്ഷി മണ്ഡപ തർക്കം

തിരുവനന്തപുരം : ഗവ ലാ കോളേജിൽ എസ് എഫ് ഐക്കാർ നിർമ്മിച്ച രക്തസാക്ഷി മണ്ഡപം അനധികൃതമെന്ന പരാതി നിലനിൽക്കെ,​ഇന്നലെ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ സക്കീർ ഹുസൈൻ അനുസ്മരണം നടത്തി. പി ഡി പി ആക്രമണത്തിൽ കൊല്ലപ്പെട്ട കോളേജ് യൂണിയൻ മുൻ ചെയർമാൻ സക്കീർ ഹുസൈന്റെ പേരിലാണ് രക്തസാക്ഷി മണ്ഡപം നിർമ്മിച്ചത്. സ്തൂപത്തിന്റെ ഉദ്‌ഘാടനം ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും,​ വെള്ളിയാഴ്ച ഇതുതടഞ്ഞ് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇതോടെ മുഖം രക്ഷിക്കാൻ സ്തൂപം ഉദ്‌ഘാടനം ചെയ്തതായി എസ് […]

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് : ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തിൽ ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക കാരണം വ്യക്തമല്ല. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

സാമൂഹ്യനീതി വകുപ്പ്

സവിശേഷ ഭിന്നശേഷി കാർണിവലിന് 19 ന് തുടക്കമാവും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കി ‘സവിശേഷ Carnival of the Different’ എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് സാമൂഹ്യനീതി വകുപ്പ് തലസ്ഥാനനഗരിയിൽ വേദിയൊരുക്കുകയാണ്. കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ […]

റോഡിൽ മാലിന്യം തള്ളൽ പതിവായി

പാലോട് : പെരിങ്ങമ്മല പഞ്ചായത്തിലെ ചിറ്റൂർ – കാട്ടിലക്കുഴി വനാന്തര റോഡുവക്കിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇതുമൂലം പന്നികളും തെരുവു നായ്ക്കളും പെരുകി വഴിയാത്രക്കാർക്ക് ഭീഷണിയാവുന്നു. ഇറച്ചിവെട്ട് മാലിന്യം അടക്കം തള്ളുന്നത് മൂലമാണ് തെരുവ് നായ്ക്കളും മറ്റും എത്തുന്നത്. കവറുകളിലാക്കി മാലിന്യങ്ങൾ തള്ളുന്നതിനു പുറമേ ചത്തകോഴികളെ വരെ വലിച്ചെറിയുന്നു. യാത്രസൗകര്യം കുറഞ്ഞ ആദിവാസി മേഖലകളിലേക്ക് പോകുന്ന റോഡിൽ പകൽ തെരുവുനായ്ക്കളുടെയും രാത്രി പന്നികളുടെയും ശല്യമാണ്. മാലിന്യം തള്ളുന്നത് തടയിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ […]

സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി ചിന്നംകുളം

പാറശാല : പാറശാല ടൗൺ വാർഡിലെ പ്രധാന ജലസ്രോതസുകളിലൊന്നായ ചിന്നംകുളം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറി. പാറശാല ടൗണിൽ നിന്നും പാറശാല റയിൽവേ സ്റ്റേഷനിലേക്ക് എത്താനുള്ള എളുപ്പവഴിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. പാറശാല പോസ്റ്റോഫീസ് ജംഗ്‌ഷനിൽ നിന്ന് വെറും 100 മീറ്റർ അകലെയാണ് ഈ കുളം. രാത്രിയിൽ കുളവും പരിസരവും മദ്യപാനികളുടെയും ലഹരിവിതരണ മാഫിയാ സംഘങ്ങളുടെയും കേന്ദ്രമായി മാറുന്നതാണ് ജനങ്ങൾ നേരിടുന്ന പുതിയ ഭീഷണി. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

ഫ്ലെക്സ് ബോർഡ് കെട്ടിടത്തിനു മുന്നിൽ

പാറശാല : ടൂറിസ്റ്റുകൾക്കും യാത്രക്കാർക്കും വിശ്രമിക്കുന്നതിന് തദ്ദേശ ഭരണ വകുപ്പ് നിർദ്ദേശിച്ച പ്രകാരം ലക്ഷങ്ങൾ ചിലവിട്ട് നിർമിച്ച കൊല്ലയിൽ പഞ്ചായത്തിന്റെ ‘വഴിയിടം’ ഉദ്ഘാടനം കഴിഞ്ഞ് രണ്ടരമാസത്തിനു ശേഷവും നോക്കുകുത്തിയായി തുടരുന്നു. കരമന – കളിയിക്കാവിള പാതയിൽ കൊറ്റാമത്ത് കൊല്ലയിൽ പഞ്ചായത്ത് 2023–24 ലെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രമാണ് ആർക്കും പ്രയോജനമില്ലാതെ പൂട്ടിയിട്ടിരിക്കുന്നത്. ഇതു വഴിയുളള വിനോദ സഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനായി താഴത്തെ നിലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ശുചിമുറികളും […]

നെയ്യാറ്റിൻകരയിൽ അന്നം പുണ്യം

നെയ്യാറ്റിൻകര : കെ പി സി സി വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന മന്നാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ‘അന്നം പുണ്യം” പരിപാടി മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ വേണുഗോപാലൻ തമ്പി, നെയ്യാറ്റിൻകര ശശി എന്നിവരുടെ ഓർമ്മക്കായാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും കെ പി സി സി വിചാർ വിഭാഗ് ഭക്ഷണം വിതരണം ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി തുടച്ചയായി ഇവർ ഭക്ഷണം […]

മാധ്യമ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്

കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കളാഴ്ച) വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 ന് നടക്കുന്ന പറന്നുയരാം കരുത്തോടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു. പ്രശസ്ത നടി മഞ്ജു വാര്യർ ക്യാമ്പയിൻ അംബാസിഡർ ആകുന്ന പരിപാടിയിൽ സംസ്ഥാന മന്ത്രിസഭയിലെ എല്ലാ വനിതാ മന്ത്രിമാരും പങ്കെടുക്കും ഉദ്ഘാടന പരിപാടിക്ക് ശേഷം ശ്രീമതി ഭാഗ്യലക്ഷ്മി മോഡറേറ്ററായിനമുക്കെങ്ങനെ പറന്നുയരാം എന്ന വിഷയത്തിൽ സംവാദം നടക്കും. തുടർന്ന് ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി

ഭക്തന് കാറിടിച്ച് ഗുരുതര പരിക്ക്

ബാലരാമപുരം : പള്ളിച്ചലിൽ ഇസ്കോൺ ബ്രഹ്മോത്സവത്തിനെത്തിയ ഭക്തന് കാറിടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3ഓടെയായിരുന്നു സംഭവം. ഇസ്കോൺ മണ്ണുത്തി സെന്ററിലെ കൃഷ്ണഭക്തനായ രംഗസഖിദേവിദാസ (ചിന്മയ ചൈതന്യപ്രഭു 76)​ നാണ് പരിക്കേറ്റത്. മണ്ടക്കാട് ഉത്സവത്തിന് പോയി മടങ്ങിയ ചാല സ്വദേശി സുരേഷ് കുമാറിന്റെ (65)​ കാർ നിയന്ത്രണം തെറ്റി, റോഡിന് സമീപം നിൽക്കുകയായിരുന്ന രംഗസഖിദേവിദാസനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മറ്റൊരു ഇസ്കോൺ ഭക്തനായ അക്ഷയുടെ (26)​ കാലിനും പരിക്കേറ്റു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി രംഗസഖിദേവിദാസനെ മെഡിക്കൽ […]

Back To Top