നാഷണൽ റിസർച്ച് കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്‌സ്‌പോയും

തിരുവനന്തപുരം : കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പുമായി മൂന്ന് ദിവസത്തെ ‘നാഷണൽ റിസർച്ച് കോൺഫറൻസും”ഹയർ എഡ്യൂക്കേഷൻ എക്സ്‌പോയും ഇന്ന് വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ ആരംഭിക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം ‘ഗവേഷണത്തിൽ നിന്ന് പ്രയോഗത്തിലേക്ക്” എന്നതാണ്. എക്‌സ്‌പോ ഇന്ന് രാവിലെ 10ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. നാഷണൽ റിസർച്ച് കോൺഫറൻസിന്റെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ഗവേഷകരെയും വിദഗ്ദ്ധരെയും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന ‘സ്‌കോളർ കണക്ട്” എന്ന ഡിജിറ്റൽ പോർട്ടൽ ചടങ്ങിൽ അദ്ദേഹം നാടിന് സമർപ്പിക്കും. ഐ.ഐ.എസ്.സി മുൻ ഡയറക്ടർ പ്രൊഫ.പി.ബാലറാം,പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്സൺ വി.കെ.രാമചന്ദ്രൻ,പ്രൊഫ.പ്രഭാത് പട്നായിക്,പ്രൊഫ.സി.പി. ചന്ദ്രശേഖരൻ തുടങ്ങിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top