യു കെ കിംഗ്സ് കോളേജുമായി ഗവേഷണത്തിന് കേരളം

തിരുവനന്തപുരം : യു.കെ കിംഗ്സ് കോളേജുമായി പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ സഹകരിക്കുമെന്നും ഫെലോഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര വാർഷിക സിമ്പോസിയം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കിംഗ്സ് കോളേജ് ഹോസ്‌പിറ്റൽ സി.ഇ.ഒ കിംബർലി പിയേഴ്സ് ലണ്ടനിലെ കിംഗ്സ് കോളേജും കേരള സർക്കാരും തമ്മിലുള്ള ഗവേഷണ സഹകരണങ്ങൾ വാഗ്ദാനം ചെയ്തു.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്,തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വകുപ്പ്,നാഷണൽ ഹെൽത്ത് മിഷൻ,കിംഗ്സ് കോളേജ് ലണ്ടൻ പാർക്കിൻസൺസ് റിസർച്ച് അലയൻസ് ഇന്ത്യ എന്നിവർ ചേർന്നാണ് സിമ്പോസിയം സംഘടിപ്പിച്ചത്.

പ്രൊഫ. കെ.റേ ചൗധരി,ഡോ.വിനോദ് മെറ്റ,പ്രൊഫ.പെർ ഓഡിൻ,ഡോ.കരോലിന പോപ്ലാവ്സ്‌കഡൊമാസ്സെവിച്ച്സ് (പോളണ്ട്) തുടങ്ങിയ പ്രമുഖ ആഗോള വിദഗ്ദധരും ഇന്ത്യയിൽ നിന്നുള്ള ചലനരോഗ വിദഗ്ദരായ പ്രൊഫ.രൂപം ബോർഗോഹെയ്ൻ,പ്രൊഫ.വിനയ് ഗോയൽ,പ്രൊഫ.രജീന്ദർ ധമിജ,ഡോ.രുഗ്മിണി മൃദുല,ഡോ.പ്രശാന്ത്.എൽ.കെ,ഡോ.ചിത്ര.പി,ഡോ.ശ്യാം.കെ,ഡോ.അജിത് ചെറിയാൻ,ഡോ.ദിവ്യ.കെ.പി,ഡോ. ജേക്കബ് ചാക്കോ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top