ട്രെയിനില്‍ ഉറങ്ങരുത്
ട്രെയിനുകളിലെ യാത്രാസുരക്ഷ പൂര്‍ണമായും തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി പി കെ ശ്രീമതി. ബിഹാറിലെ ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മോഷണ അനുഭവം പങ്കുവച്ചുകൊണ്ടാണ് റെയില്‍വേയുടെ അനാസ്ഥയ്ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ‘ആരും ട്രെയിനില്‍ ഉറങ്ങരുത്. കോച്ചിനുള്ളില്‍ കൊലപാതകം നടന്നാലും ആരും അറിയില്ലെന്ന അവസ്ഥയാണ്,’ എന്നാണ് ശ്രീമതി പ്രതികരിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് സമസ്തിപൂരിലേക്ക് ചൊവ്വാഴ്ച രാത്രി നടത്തിയ യാത്രയ്ക്കിടെയാണ് പണം, രേഖകള്‍, സ്വര്‍ണം എന്നിവ ഉള്‍പ്പെട്ട ബാഗ് മോഷണം പോയത്. മഹിളാ അസോസിയേഷന് ബിഹാര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. […]



