മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആദിവാസി ശിശു മരിച്ചു; അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപണം
രണ്ട് വർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും സമാനമായ സാഹചര്യത്തിലാണ് മരിച്ചത് പ്രതീകാത്മക ചിത്രം പാലക്കാട് മീനാക്ഷിപുരം കോളനിയിലെ നാല് മാസം പ്രായമുള്ള ആദിവാസി പെൺകുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. ഗർഭിണികൾക്ക് പ്രതിമാസം ലഭിക്കുന്ന 2,000 രൂപയുടെ സഹായം തനിക്ക് കിട്ടിയില്ലെന്ന് കുട്ടിയുടെ അമ്മ സംഗീത ആരോപിച്ചു. പാലക്കാട് മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ – സംഗീത ദമ്പതികളുടെ മകൾ […]



