തിരുവനന്തപുരത്ത് ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്.

തിരുവനന്തപുരത്ത് ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്.

ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്നു കണ്ടെത്തി.

തമ്പാനൂരിലെ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ കാമുകന്‍ കൊല്ലം സ്വദേശി പ്രവീണ്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

കാട്ടാക്കട വീരണകാവ് വില്ലേജില്‍ അരുവിക്കുഴി മുരിക്കത്തറതല വീട്ടില്‍ ഗായത്രിയെ (25) കഴുത്തില്‍ ചുരിദാര്‍ ഷാള്‍ മുറുക്കി കൊല ചെയ്‌തെന്ന കേസിലാണ് കോടതിയുടെ കണ്ടെത്തല്‍.

തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സിജു ഷെയ്‌ക്ക് ആണ് കേസില്‍ വധി പറഞ്ഞത്.

ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2022 മാര്‍ച്ച് 5ന് ആയിരുന്നു കേസിനാധാരമായ സംഭവം.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി അടുപ്പത്തിലായിരുന്നു.

2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ഗായത്രിയെ വിവാഹം കഴിച്ചെങ്കിലും പിന്നീട് ഗായത്രിയെ ഒഴിവാക്കാന്‍ തീരുമാനിച്ചു.

2022 മാര്‍ച്ച് അഞ്ചിന് തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷന് സമീപമുള്ള ഹോട്ടലില്‍ മുറി വാടകയ്‌ക്ക് എടുത്ത് ഗായത്രിയെ അവിടെ എത്തിച്ചു.

വൈകിട്ട് മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ പൂര്‍ണമായും സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്നു കണ്ടെത്തിയിരുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗവും തെളിവായി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top