സംസ്കാരചടങ്ങിനിടെ നടന്ന വാക്ക് തർക്കത്തിൽ രണ്ട് പേർക്ക് കുത്തേറ്റു

സംസ്കാരചടങ്ങിനിടെ നടന്ന വാക്ക് തർക്കത്തിൽ രണ്ട് പേർക്ക് കുത്തേറ്റു

കോന്നി : വെള്ളപ്പാറയിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങിനിടെ നടന്ന വാക്ക്തർക്കത്തിനിടെയിൽ രണ്ട് പേർക്ക് കുത്തേറ്റു. സീതത്തോട് പാറശേരിൽ വീട്ടിൽ ഗോപിനാഥൻ നായർ, ഇയാളുടെ ജേഷ്ഠന്റെ മകൻ ശരത് ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്.

റാന്നി മന്ദിരം സ്വദേശി ലക്ഷ്മിധരം വീട്ടിൽ രാമചന്ദ്രൻ നായർ ആണ് കേസിലെ പ്രതി. കുത്തേറ്റവരെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോന്നി പോലീസ് കേസ് രെജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top