ഡോ: ലൈലാസിന് ബെസ്റ്റ് പ്രിൻസിപ്പാൾ ഓഫ് ദി ഇയർ അവാർഡ് 2025

ഡോ: ലൈലാസിന് ബെസ്റ്റ് പ്രിൻസിപ്പാൾ ഓഫ് ദി ഇയർ അവാർഡ് 2025

ഡോ: ജെ.രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും അമേറ്റ് സർവകലാശാലയും ചേർന്ന് നൽകുന്ന കേരളത്തിലെ മികച്ച ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളിനുള്ള “ബെസ്റ്റ് പ്രിൻസിപ്പാൾ ഓഫ് ദി ഇയർ അവാർഡ് 2025 ” പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ: കെ.ലൈലാസിന് ലഭിച്ചു.

അധ്യാപകനായും പ്രിൻസിപ്പാളായും വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയെ മാനിച്ചാണ് ഡോ: ലൈലാസിനെ അവാർഡിനായി തെരഞ്ഞെടുത്തത് .2025 നവംബർ 14 ന് ചെന്നൈയിൽ അമേറ്റ് സർവകലാശാലയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും. സമുദ്രവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവയ്ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ മാരിടൈം ഡീംഡ് യൂണിവേഴ്സിറ്റിയാണ് അമേറ്റ്സർവകലാശാല.

സംസ്ഥാന അധ്യാപക അവാർഡ് ഉൾപ്പെടെ ഇരുപതോളം അവാർഡുകൾ ഡോ: ലൈലാസിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top