തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം

ഇന്നലെ രാത്രി കുടപ്പനക്കുന്ന് ഗുണ്ടകൾ അഴിഞ്ഞാടി.
കുടപ്പനക്കുന്ന് ദേവീ ക്ഷേത്രത്തിനു സമീപത്തുള്ള കട ഉടമസ്ഥനായ വയോധികനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.

ദൂരദർശൻ കേന്ദ്രം, കളക്ടറേറ്റ് ഉൾപ്പെടെ അതീവ സുരക്ഷ വേണ്ടുന്നിട ത്തിന് വിളിപ്പാടകലെയാണ് അക്രമികൾ ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയത്.

പേരുർക്കട, മണ്ണന്തല പോലീസ് സ്റ്റേഷനുകളുടെ ഇടയ്ക്കാണ് ഈ ആക്രമണം അരങ്ങേറിയത്.

6 വാഹനങ്ങൾ തകർത്തുവെന്നാണ് റിപ്പോർട്ട്. രണ്ട് ഡിയോ ടു വീലറുകളിലും മറ്റ് വണ്ടികളിലുമാണ് ഏഴോളം അക്രമികൾ എത്തിയത്.

രാത്രി 12 മണിക്ക് പടക്കമെറി ഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയായിരുന്നു ഗുണ്ടകൾ അക്രമം നടത്തിയത്.

പോലീസിന് പൊതുജന സുരക്ഷയിൽ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top