ഒരു ബിസിനസ് ആരംഭിക്കുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് അതിന്റെ വിജയ സാദ്ധ്യതയെക്കുറിച്ചാണ്.
ഒരു ഉല്പന്നമാണെങ്കിലും സേവനമാണെങ്കിലും ആളുകൾക്കിടയിൽ അതിന്റെ ആവശ്യകതയാണ് ആദ്യം ചിന്തിക്കേണ്ടത്.
ആവശ്യം എന്നല്ല അത്യാവശ്യം എന്ന് തന്നെ പറയാവുന്ന ഒരു സേവനവുമായി ബന്ധപ്പെട്ട ഒരു ബിസിനസാണ് പരിചയപ്പെടുത്തുന്നത്.
കഴുകിയ തുണികൾ ഇസ്തിരിയിട്ട് നൽകുക എന്ന സേവനം കാലങ്ങളായി നാം കാണുന്നുണ്ട്.
ഒരാൾക്ക് ഒരു ദിവസം പരമാവധി നൂറ് തുണികൾ മാത്രമാണ് ഇസ്തിരിയിടാൻ കഴിയുക. നമ്മുടെ നാട്ടിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ മൂക്കിനും മൂലയ്ക്കും ഈ സേവനം നൽകുന്നവരുടെ ബോർഡ് കാണുന്നതിൽ നിന്നുതന്നെ മനസിലാക്കാം ഇതിന്റെ സാദ്ധ്യത!
ഒരു ദിവസം അഞ്ഞൂറോളം വസ്ത്രങ്ങൾ തേയ്ക്കുവാൻ കഴിയുന്ന ഒരു ഓട്ടോമാറ്റിക് മെഷീനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.
150 ചതുരശ്ര അടിയുള്ള ചെറിയൊരു റൂമിൽ പ്രവർത്തിക്കാം.
മണിക്കൂറിൽ 40-50 വസ്ത്രങ്ങൾ വരെ ഇസ്തിരിയിടുന്നു. മണിക്കൂറിൽ 4-6 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒതുക്കമുള്ള അളവ്.
ഒരു ദിവസം 9 മണിക്കൂർ പ്രവർത്തിപ്പിക്കാൻ കഴിയും.
ഷർട്ടുകൾ, പാന്റ്സ്, ടി-ഷർട്ടുകൾ, സാരികൾ, ദോത്തികൾ, ബെഡ് കവറുകൾ, ബെഡ് ഷീറ്റുകൾ, ടവലുകൾ തുടങ്ങിയ ഏത് വസ്ത്രങ്ങളും തേയ്ക്കാം.
ഒരു വർഷത്തെ മെഷിനറി വാറന്റി.
അഞ്ച് 5 വർഷത്തെ മോട്ടോർ വാറന്റി.
ISO 9001: 2015 സർട്ടിഫൈഡ് മെഷീൻ.
സ്ഥിരമായ പ്രതിദിന വരുമാനത്തിനായി സ്വന്തമായി ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കും, ലോൺഡ്രി, ഇസ്തിരിയിടൽ സേവനങ്ങൾ നല്കുന്നവർക്കും പ്രതിദിനം ₹3,000 മുതൽ ₹5,000 വരെ വരുമാനം നേടാൻ കഴിയുന്ന ഒരു വിശ്വസനീയമായ ബിസിനസ്സ്!
ദീർഘകാല ലാഭക്ഷമത ഉറപ്പു നൽകുന്ന ഈ മെഷീൻ ഉല്പാദിപ്പിക്കുന്നത് കേരളത്തിന്റെ തലസ്ഥാന നഗരിയിൽ വെള്ളായണിയിൽ അയണോമാറ്റ് ടെക്നോ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ്. ലോൺ സപ്പോർട്ട് ലഭ്യമാണ്.
മെഷീൻ നൽകുക മാത്രമല്ല, ശരിയായ ബിസിനസ് ആശയവും നല്ല വില്പനാനന്തര സേവനവും നിങ്ങൾക്ക് ലഭിക്കുന്നു.
അയണോമാറ്റ് ടെക്നോ ഇൻഡസ്ട്രീസ്
TC48/2273,അറഫാത്ത് കോംപ്ലക്സ്
(പോത്തിസിന് സമീപം)
വെള്ളായണി,
നേമം,
തിരുവനന്തപുരം – 695020
77366 85661, 88480 21276, 92073 72162