ദുൽഖർ സൽമാന്റെ ഇത്തരത്തിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാർ ഉണ്ടെന്നും എന്നാൽ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മീഷണർ പറഞ്ഞു. അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടും. അമിത്തിന്റെ പേരിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ വെളിപ്പെടുത്തുന്നതിനിടെ എത്തിയ ഫോൺ കോളിനെ തുടർന്ന് കമ്മീഷണര്‍ വാർത്താ സമ്മേളനം പാതിവഴിയിൽ അവസാനിപ്പിച്ചു.
വാഹനങ്ങൾ പിടികൂടിയ നടന്മാര്‍ വാഹനങ്ങളുടെ രേഖകളുമായി നേരിട്ടു ഹാജരാകാൻ സമൻസ് നൽകും.
വാഹനങ്ങൾ ഇറക്കുമതി ചെയ്തിരിക്കുന്നതിനു പിന്നിൽ ഇത്തരത്തിലുള്ള കൃത്രിമങ്ങൾ നടന്നിട്ടുള്ളത് നടന്മാരുടെ അറിവോടെയാണോ എന്നത് പരിശോധിക്കും.
ഇതിന്റെ അടിസ്ഥാനത്തിലാവും മുന്നോട്ടുള്ള നിയമനടപടികൾ.
വാഹനങ്ങൾ ഇത്തരത്തിൽ അതിർത്തി കടത്തിക്കൊണ്ടു വരുന്നതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉള്‍പ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അടിസ്ഥാനത്തിൽ മറ്റ് അന്വേഷണ ഏജൻസികൾക്ക് കേസ് കൈമാറണമെങ്കിൽ അത് ചെയ്യും.
കേരളത്തിൽ നടന്ന റെയ്ഡിൽ സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്ക്വാഡും എംവിഡിയും എല്ലാ സഹായങ്ങളും നൽകിയതായും കമ്മീഷണർ പറഞ്ഞു.
വാഹനങ്ങൾ വാങ്ങിയ പലരും പണം നൽകിയതിനു കൃത്യമായ രേഖകളോ ഒന്നുമില്ലെന്നും കമ്മീഷണർ പറഞ്ഞു. പലതും അനധികൃത മാർഗങ്ങളിലൂടെയാണ് പണം നൽകിയിരിക്കുന്നത്.
വാഹനത്തിന്റെ ആദ്യത്തെ ഉടമ ആരെന്ന് അറിയില്ലാത്ത വാഹനങ്ങളാണ് കടത്തിയിട്ടുള്ളവയിൽ 90 ശതമാനവുമെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി കമ്മീഷണർ പറഞ്ഞു.
സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വില്‍ക്കുന്ന ഷോറൂമുകളിൽ നടത്തിയ പരിശോധനയിൽ ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.
പല വാഹനങ്ങൾക്കും ഫിറ്റ്നെസ് സർട്ടിഫിക്കറ്റോ ഇൻഷ്വറൻസോ ഇല്ല.
ആ വാഹനങ്ങളൊക്കെ കേരളത്തിലെ റോഡുകളിലൂടെ ഓടുന്നുണ്ടെന്നും കമ്മീഷണർ പറഞ്ഞു.