നടപടി ഏകകണ്ഠമായി എടുത്തതാണെന്നും ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പാലക്കാടുമായി ബന്ധപ്പെട്ട ഒരു വിഷയം കോൺഗ്രസ് നേതൃത്വത്തിന്റെ മുന്നിലെത്തി.
പാർട്ടിയുടെ മുതിർന്ന നേതാക്കളും എല്ലാവരും ചേർന്ന് ഒരു തീരുമാനം എടുത്തു.
ആ തീരുമാനം പാലക്കാട് എംഎൽഎയുടെ കാര്യത്തിൽ നടപ്പാക്കി.
അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.
അത് പാർട്ടി എടുത്ത തീരുമാനമാണ്.
ഈ തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്നും.
ഒരു വ്യക്തിയുടെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നടപടി യുഡിഎഫ് ഘടകകക്ഷികളെയും സ്പീക്കറെയും അറിയിച്ചതായും വി ഡി സതീശൻ പറഞ്ഞു.