ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തള്ളി മന്ത്രി സജി ചെറിയാൻ; വന്നത് പലതും തിരക്കഥകൾ
റിപ്പോർട്ടിൽ ഒരു നടന്റെയും പേര് പരാമർശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് വെറും തിരക്കഥകൾ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. ആരേ വേണമെങ്കിലും ഊഹിച്ച് പറയാവുന്ന കുറേ തിരക്കഥകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 കേരളയുടെ ക്യൂ18ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ആരെയും ഊഹിച്ച് അവരുടെ ജീവിതം തകർക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിൽ ഒരു നടന്റെയും പേര് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ […]



