ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത; നവംബര്‍ ഒന്നുമുതല്‍ നാല് അവകാശികൾ വരെ പ്രാബല്യത്തില്‍.
ഇനിമുതല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളുടെ അവകാശികളായി നാലുപേരെ ചേർക്കാൻ സാധിക്കും.നിക്ഷേപകർക്ക് പണം തിരികെ നല്‍കുന്നതിലെ കാര്യക്ഷമത ഉറപ്പാക്കുന്നതിനാണ് ഈ നീക്കം. 2025ല്‍ ഭേദഗതി ചെയ്‌ത ബാങ്ക് നിയമങ്ങള്‍ പ്രകാരം, അവകാശികളുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ 2025 നവംബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.ഏപ്രില്‍ 15നാണ് ഭേദഗതി ചെയ്ത ബാങ്കിംഗ് നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനത്തില്‍ അഞ്ച് നിയമനിർമ്മാണങ്ങളിലായി ആകെ 19 ഭേദഗതികള്‍ അടങ്ങിയിട്ടുണ്ട്. നിക്ഷേപകർക്ക് അവരുടെ ഇഷ്ടാനുസരണം അക്കൗണ്ട് തുടങ്ങുന്ന […]



