ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു
സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില്‍ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബൂത്ത് പ്രസിഡന്റ് നിരണത്ത് സി ജയപ്രദീപാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പത്തിയൂർ വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവ് വല്ലത്തിനെ ഫോണിൽ വിളിച്ച് ഇത് അവസാനത്തെ വിളിയാണെന്ന് പറഞ്ഞിരുന്നു. തുടർന്ന് ഫോൺ സ്വിച്ച്ഓഫ് ആക്കി. മണ്ഡലം പ്രസിഡന്റ് ഇക്കാര്യം വാർഡ് പ്രസിഡന്റിനെ അറിയിക്കുകയുമായിരുന്നു. വാർഡ് പ്രസിഡന്റ് വീട്ടിലെത്തിയപ്പോഴേക്കും വീട്ടുകാരാർ സമയോചിതമായി ഇടപെട്ട് ജയപ്രദീപിനെ ജീവനൊടുക്കാനുള്ള ശ്രമത്തിൽ […]



