ശബരിമല സ്വർണ്ണ മോഷണക്കേസ്

ശബരിമല സ്വർണ്ണ മോഷണക്കേസ്

പങ്കജ് ഭണ്ഡാരിയും ഗോവർധനനും അറസ്റ്റിൽ.

ശബരിമല സ്വർണമോഷണക്കേസിൽ നിർണായക അറസ്റ്റ്. കോസുമായും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായും അടുത്ത ബന്ധം പുലർത്തിയ പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനുമാണ് അറസ്റ്റിലായിരിക്കുന്നത്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ ആണ് പങ്കജ് ഭണ്ഡാരി.
കർണാടകയിലെ വ്യവസായിയാണ് ഗോവർദ്ധൻ. ഇവരെയാണ് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ എസ് ഐ ടി അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തിയതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.
ശബരി മലയിൽ നിന്ന് കവർന്ന സ്വർണം പങ്കജ് ഭണ്ഡാരിയുടെ സ്മാർട് ക്രിയേഷനിലെത്തിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി വേർതിരിച്ചത്. ഇതിനെപ്പറ്റിയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.ഇതിന് ശേഷമാണ് കർണാടകയിലെ വ്യവസായിയായ ​ഗോവർദ്ധനിലേക്ക് സ്വർണം എത്തുന്നത്. കർണാടകയിലെ ബെല്ലാരിയിലെ ​ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്ന് ശബരി മലയിൽ നിന്ന് കടത്തിയ സ്വർണവും കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം 800 ​ഗ്രാമിലേറെ സ്വർണം ​ഗോവ‌ർദ്ധനിൽ നിന്ന് കണ്ടെത്തിയതായാണ് വിവരം. എസ്ഐടി ഇത് തൊണ്ടി മുതലായി പിടിച്ചെടുത്തു. നിരവധി സംഘങ്ങളായി എസ്ഐടി അന്വേഷണ സംഘം വിവധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് തൊണ്ടി മുതലുൾപ്പെടെ പിടിച്ചെടുക്കുന്നതിലേക്കെത്തിച്ചിരിക്കുന്നത്. ഇതിന്മേൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എസ്ഐടി അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ടും ഇവരോട് ബന്ധം പുലർത്തുന്നവരിലേക്കും അന്വേഷണം നീങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top