ആപ്പിൾ ചിഹ്നത്തിൽ ജയിച്ച സ്ഥാനാർഥി നന്ദി പറയാൻ വീടുകളിൽ എത്തിയത് ആപ്പിളുകളുമായി

ആപ്പിൾ ചിഹ്നത്തിൽ ജയിച്ച സ്ഥാനാർഥി നന്ദി പറയാൻ വീടുകളിൽ എത്തിയത് ആപ്പിളുകളുമായി

മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാർഡിൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച നല്ലേങ്ങര ഇബ്രാഹിമാണ് വീടുകളിൽ ആപ്പിളുകൾ എത്തിച്ചത്. നാലാം വാർഡിലെ നാനൂറോളം വീടുകളിലും നല്ലേങ്ങര ഇബ്രാഹിം ആപ്പിളുകൾ ഇതിനോടകം എത്തിച്ചുകഴിഞ്ഞു.

മുസ്ലിം ലീഗ് പ്രവർത്തകനായ ഇബ്രാഹിം നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിച്ചത്. ‘ആപ്പിൾ’ ചിഹ്നത്തിൽ ജനവിധി തേടിയ ഇബാഹിം 237 വോട്ടുകളുടെ ഭൂരിപ ക്ഷത്തിലാണ് വിജയിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

Back To Top