ചൂരല്‍മല– മുണ്ടക്കൈ ടൗണ്‍ഷിപ്പ്.
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുണ്ടക്കൈ- ചൂരൽമല ദുരന്ത അതിജീവിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എൽസ്റ്റണിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ടൗൺഷിപ്പിൽ ഒരുക്കുന്ന 410 വീടുകളിലായി1662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. 140 വീടുകൾക്ക് ഏഴ് സെന്റ് വീതമുള്ള അതിർത്തി നിശ്ചയിച്ചു. 51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോൺ പെനട്രേഷൻ ടെസ്റ്റും 41 വീടുകളുടെ പ്ലെയിൻ സിമന്റ് കോൺക്രീറ്റും പൂർത്തിയാക്കി. 19 വീടുകൾക്കായുള്ള […]



