കെഎസ്ആർടിസി ബസും ടിപ്പർലോറിയും കൂട്ടിയിടിച്ചു.

കെഎസ്ആർടിസി ബസും ടിപ്പർലോറിയും കൂട്ടിയിടിച്ചു.

ആലപ്പുഴയിൽനിന്ന്‌ പത്തനംതിട്ടയിയിലേക്ക്‌ പോയ കെഎസ്ആർടിസി ബസ് ജോസ-്‌കോ ജങ്‌ഷന് പടിഞ്ഞാറുഭാഗത്ത് എതിരെ വന്ന ടിപ്പർലോറിയുമായി കൂട്ടിയിടിച്ചു.

പരിക്കേറ്റവരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വാഹനത്തിന്റെയും ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ്.

ഭീകരമായ ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

വിവരമറിഞ്ഞ് നൂറനാട് പൊലീസും ഉടൻ സ്ഥലത്തെത്തി.

ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല.

ഡോർ ഇളക്കിമാറ്റിയാണ് ഡ്രൈവർമാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 22 യാത്രക്കാരിൽ ഇതിൽ 17 പേർക്ക്‌ പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top