വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍.
കൊച്ചി : ഭൂട്ടാനിൽ നിന്ന് ക്രമവിരുദ്ധമായി വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇന്ത്യയിൽ രജിസ്ട്രേഷൻ നടത്തുന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കസ്റ്റംസ്. മലയാള സിനിമാ നടന്മാര് ഉൾപ്പെടെയുള്ള വമ്പന്മാർ ഇത്തരത്തിൽ കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും നടന്മാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും കസ്റ്റംസ് കമ്മീഷണർ ടി ടിജു മാധ്യമങ്ങളോട് പറഞ്ഞു. ദുൽഖർ സൽമാന്റെ ഇത്തരത്തിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാർ ഉണ്ടെന്നും എന്നാൽ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മീഷണർ പറഞ്ഞു. അമിത് ചക്കാലയ്ക്കലിന്റെ […]



