നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.

എരുമേലി : സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന് സമീപം നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ പ്രപ്പോസ് കണ്ണങ്കര ഭാഗത്ത് താമസിക്കുന്ന സാജനാണ് ഗുരുതരമായി പരിക്കേറ്റത് . റോഡിലൂടെ നടന്ന് പോയ യുവാവിനും പരുക്കുണ്ട്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. തൊട്ടടുത്തുള്ള വീടിന്റെ മതിൽ തകർത്താണ് വാഹനം നിന്നത്.

വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിയുമായി കേരളം മുന്നോട്ട്.

മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനവുമായി കേരളം മുന്നോട്ട് നീങ്ങുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് സര്‍ക്കാരിനെ ഈ തീരുമാനത്തിലേക്കെത്തിച്ച ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകാരാണ്. മൃഗങ്ങളെ കൊല്ലാന്‍ വേണ്ടിയല്ല, മനുഷ്യ ജീവന് സുരക്ഷ തേടിയായിരുന്നു കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ ചക്കിട്ടപ്പാറ നിവാസികള്‍ പോരാടിയത്. അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കിയതോടെ ഏറെ ആഹ്ളാദത്തിലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് നിവാസികള്‍. ഈ പഞ്ചായത്തിലെ പത്തു വാർഡുകളിലെ ജനങ്ങൾ […]

തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു നടപടി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതിനേത്തുടർന്ന്.

സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ. റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവച്ചു. മേയർ ആര്യാ രാജേന്ദ്രൻ രാജി ആവശ്യപ്പെടുകയായിരുന്നു. സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ അറിയിച്ചു. തിരുവനന്തപുരം കോർ‌പറേഷനിലെ മുട്ടത്തറ വാർ‌ഡിൽ‌ റോഡ് […]

കെ എസ് ആർ ടി സി സർവീസ് പുനരാരംഭിച്ചു.

എരുമേലി : മുക്കൂട്ടുതറ, എലിവാലിക്കര, തുമരംപാറ റൂട്ടിൽ കെ. എസ്. ആർ. ടി . സി യുടെ സർവീസ് പുനരാരംഭിച്ചു. തുമരംപാറ ഉൾപ്പെടുന്ന ഗ്രാമീണ മേഖലയിൽ മാസങ്ങളായി സർവീസ് നിർത്തി വെച്ചിരുന്ന ബസ് ആണ് ഇന്നുമുതൽ സർവീസ് ആരംഭിച്ചത്. രാവിലെ ഒമ്പതിന് മുക്കൂട്ടുതറയിലെത്തുന്ന ബസ് എലിവാലിക്കര വഴി തുമരംപാറയിൽ 9.15 ന് എത്തും. തുടർന്ന് 9.25 ന് എരുമേലി സെന്ററിൽ എത്തിയ ശേഷം കാഞ്ഞിരപ്പള്ളി, പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തും. രാവിലെ 10.30 നാണ് പൊൻകുന്നത്ത് ബസ് […]

പാൽ വില കൂട്ടാനുള്ള അധികാരം മിൽമയ്ക്ക് ക്ഷീര കർഷകർക്ക് പ്രയോജനപ്പെടും വിധം വില കൂട്ടും മന്ത്രി ജെ.ചിഞ്ചുറാണി.

ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാൽ വില വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി. ഏറ്റവും കൂടുതൽ പാലിന് വിലകൊടുക്കുന്ന സംസ്ഥാനം കേരളമാണ്. പാൽവില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ അധികമായിട്ടുള്ള പാൽ കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ക്ഷീരവിപണിയിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യം മനസിലാക്കി പാൽ വില വർധനവ് സംബന്ധിച്ച് രൂപീകരിച്ച 5 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് കണക്കിലെടുത്ത് ക്ഷീര കർഷകർക്ക് പ്രയോജനകരമായ രീതിയിലുള്ള […]

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം വീടുകൾ ഒലിച്ചുപോയി 10 പേരെ കാണാനില്ല

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ആറ് കെട്ടിടങ്ങൾ തകർന്നു. നിരവധി വീടുകൾ ഒലിച്ചുപോയി. കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. നന്ദ ന​ഗറിൽ ബുധനാഴ്ച രാത്രിയാണ് മേഘവിസ്ഫോടനം ഉണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. ഉടൻ തന്നെ മെഡിക്കൽ സംഘം ആശുപത്രിയിലേക്ക് മാറ്റി. കുന്ത്രി ലഗ ഫലി ഗ്രാമത്തിൽ നിന്നും ആറ് […]

എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി .

പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കല്‍ പാർട്ടിക്കിടെയായിരുന്നു സംഭവം. ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിന് എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹോം ഗാര്‍ഡുകളായ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവരാണ് തമ്മിൽ തല്ലിയത്. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കല്‍ പാർട്ടിക്കിടെയായിരുന്നു സംഭവം. പാർട്ടിയുടെ ഭാഗമായി എല്ലാവർക്കും ഉച്ച ഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ഹോം ഗാര്‍ഡുകളായ ജോര്‍ജും, രാധാകൃഷ്ണനും ബിരിയാണികഴിക്കാൻ എത്തിയപ്പോഴായിരുന്നു തർക്കം. ഒരാൾ ചിക്കൻ […]

‘റൂംഫോർ റിവർ’ പറച്ചിലിൽ ഒതുങ്ങി.

സന്തോഷ് രാജശേഖരൻ. തിരുവനന്തപുരം : കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണം നടപ്പിലാക്കാൻ നെതർലാൻസിൽ നിന്നും മുഖ്യമന്തിയും സംഘവും യാത്ര പോയി വന്ന് പറഞ്ഞ ‘റൂം ഫോർ റിവർ’ പദ്ധതി നടക്കില്ലായെന്ന സൂചന നൽകി മന്ത്രി റോഷി അഗസ്റ്റിൻ. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ നാലരക്കോടിയുടെ ഭരണാനുമതി നൽകിയിരുന്നതായി മന്ത്രി നിയമസഭയിൽ പറഞ്ഞു. വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനും തീരുമാനിച്ചു. 1.38 കോടി രൂപ ഹൈഡ്രോ ഡൈനാമിക് പഠനത്തിന് ചെലവിടാൻ 2020 ൽ ഉത്തരവും നൽകി.2021 ൽ പഠനത്തിന്റെ കൺസൾട്ടൻസി […]

തേനീച്ചയുടെ അക്രമത്തിൽ നിന്നും രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി.

ഫയർ ഫോഴ്സ് എത്തിയാണ് ബൈക്ക് യാത്രികനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. കോഴിക്കോട് മുക്കം മാമ്പറ്റയിൽ തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി. ചാത്തമംഗലം സ്വദേശിയായ ഷാജു എന്നയാളാണ് കിണറ്റിലേക്ക് ചാടിയത്. തേനീച്ചയുടെ കുത്തേറ്റ ആക്രമണം ഒഴിവാക്കാനായി ബൈക്ക് നിർത്തി സമീപത്തുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് ഷാജുവിനെ സുരക്ഷിതമായി കിണറ്റിൽ നിന്ന് പുറത്തെടുത്തത്.  

അമീബിക് മസ്തിഷ്ക ജ്വരം വിദ്യാർഥിക്ക് രോഗം നീന്തൽക്കുളം അടച്ചുപൂട്ടി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തലസ്ഥാനത്ത് 17 വയസ്സുള്ള ഒരു വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം കണ്ടെത്തിയത്. നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ നിന്നാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കുട്ടി ഇവിടെ നീന്തിയിരുന്നു. സാഹചര്യത്തിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. രോഗബാധയുടെ കാരണം കണ്ടെത്താൻ നീന്തൽക്കുളത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ച […]

Back To Top