പൂട്ടി, പിന്നെ തുറന്നില്ല പൂവാർ ആശുപത്രിയിലെ ഐസലേഷൻ വാർഡ് വെന്റിലേറ്ററിൽ.

പൂട്ടി, പിന്നെ തുറന്നില്ല പൂവാർ ആശുപത്രിയിലെ ഐസലേഷൻ വാർഡ് വെന്റിലേറ്ററിൽ.

പൂവാർ ആശുപത്രിയിലെ ഐസലേഷൻ വാർഡ് ആദ്യമായും അവസാനമായും തുറന്നത് 2022 ഡിസംബർ 17-നാണ്.
അന്നായിരുന്നു മുഖ്യമന്ത്രിഓൺലൈനായി ഐസലേഷൻ വാർഡ് ഉദ്ഘാടനം ചെയ്തത്.

ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജായിരുന്നു അധ്യക്ഷ.

പിന്നെ ഇതുവരെ വാർഡ് ആരും തുറന്നുകണ്ടിട്ടില്ല.
പരിമിതസൗകര്യങ്ങളുമായി പൂവാർ ആശുപത്രി പ്രവർത്തിക്കുമ്പോഴാണ് ഒന്നരക്കോടി രൂപ മുടക്കി നിർമിച്ച ഐസലേഷൻ വാർഡ് ഉപയോഗശൂന്യമായി നശിക്കുന്നത്.
കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ നേരിടാൻ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക സൗകര്യമുള്ള ഐസലേഷൻ വാർഡുകൾ നിർമിക്കാൻ തീരുമാനിച്ചിരുന്നു.
ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 10 എണ്ണത്തിൽ ഒന്നാണ് പൂവാർ ആശുപത്രിയിലെ ഐസലേഷൻ വാർഡ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top