കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം.

കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം.

കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം. ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെവി കോംപ്ലക്സിലാണ്തീപിടിത്തം ഉണ്ടായത്. നിരവധി കടകള്‍ക്ക് തീപിടിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
വൈകീട്ട് നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്. നിലവില്‍ തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.
മറ്റിടങ്ങളില്‍ നിന്നുമുള്ളഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തേക്ക് എത്തുന്നുണ്ട്.
ശാലിമാര്‍, ഫണ്‍ സിറ്റി, മെട്രന്‍സ് എന്നി കടകളിലാണ് തീപിടിച്ചതെന്നാണ് വിവരം.
കെട്ടിടത്തിന്‍റെ പുറത്തെ തീ അണയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അകത്ത് തീപടരുകയാണ്.
ഇതിനൊപ്പം കൂടുതല്‍ കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
സമീപത്തായി സൂപ്പര്‍മാര്‍ക്കറ്റടക്കം പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടേക്ക് തീ എത്തിയിട്ടുണ്ടെന്നാണ് വിവരം.
ഇതിനോട് ചേർന്നുള്ള മൂന്നുനില കെട്ടിടത്തിലേക്കും തീ പടരുന്നിട്ടുണ്ട്.
കെട്ടിടത്തില്‍ നിന്നും ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നാണ് വിവരം.
തളിപ്പറമ്പിലെ ഫയര്‍ യൂണിറ്റിനെ കൂടാതെ പയ്യന്നൂരില്‍ നിന്നും കണ്ണൂര്‍ നഗരത്തില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും ഉടന്‍ എത്തും.
നിലവില്‍ തളിപ്പറമ്പ് ടൗണ്‍വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top