മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്കു വന്ന പിഴവാണ് മാറിനൽകാൻ ഇടയാക്കിയത്.
തിരുവനന്തപുരം : പാക്കിങ്ങിലെ ഗുരുതരമായ പിഴവിനെ തുടർന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർസിസി) രോഗികൾക്ക് മരുന്ന് മാറി നൽകി.
ശ്വാസകോശ കാൻസറിനുള്ള കീമോ തെറാപ്പി ഗുളികകളാണ് തലച്ചോറിന് കാൻസര്‍ ബാധിച്ച രോഗികൾക്ക് മാറി നൽകിയത്.
മരുന്ന് കമ്പനിക്ക് പാക്കിങ്ങിൽ വന്ന പിഴവാണ് ഈ അപകടകരമായ സംഭവത്തിലേക്ക് നയിച്ചത്.
ആകെ വിതരണത്തിനെത്തിയ 2130 കുപ്പികളിൽ 2125 കുപ്പികളും രോഗികൾക്ക് നൽകിയ ശേഷമാണ് അധികൃതർ ഈ പിഴവ് കണ്ടെത്തുന്നത്.
എത്ര രോഗികൾക്ക് ഈ മരുന്ന് ലഭിച്ചു എന്ന് കണ്ടെത്താനുള്ള നടപടികൾ ആർസിസി ആരംഭിച്ചിട്ടുണ്ട്.
