പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു.

പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം : ഗവ സിറ്റി വൊക്കേഷണഷൽ ഹയർ സെക്കന്ററി സ്കൂളിനായി നിർമ്മിച്ച പുതിയ ബഹുനില മന്ദിരം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
അഡ്വ വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷനായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 3.26 കോടി രൂപയും അഡ്വ വി കെ പ്രശാന്ത് എം എൽ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപയും ചേർത്ത് 4.25 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
മൂന്ന് നിലകളിലായി 13225 ചതു.അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ 11 ക്ലാസ് മുറികൾ, ലൈബ്രറി, ഓഫീസ് റൂം, 2 സ്റ്റാഫ് റൂമുകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.
ഇതിനുപുറമെ പി എം ജി – ലാ കോളേജ് റോഡിൽ നിന്നും പ്രവേശന കവാടം, ശുചിമുറി സമുച്ചയം എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചിട്ടുണ്ട്.
1961 ൽ സ്ഥാപിതമായ സ്കൂളിലേക്ക് ഇതാദ്യമായി പ്രധാന റോഡിൽ നിന്ന് തന്നെ
പ്രവേശന കവാടം ഒരുക്കിയതിലൂടെ ശ്രദ്ധയാകർഷിക്കുന്ന പ്രധാന സ്ഥാപനമായി ഈ പൊതുവിദ്യാലയം മാറി.
കുന്നുകുഴി വാർഡ് കൗൺസിലർ എ മേരിപുഷ്പം,
മുൻ കൗൺസിലർ ഐ പി ബിനു, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയർ
ഇന്ദു പി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു ജി ആർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജയകുമാർ എസ് സ്കൂൾ പ്രിൻസിപ്പാൾ സുജിൻ ബി എസ്, ഹെഡ്മിസ്ട്രസ് ബിജി എസ്,
പി റ്റി എ പ്രസിഡന്റ് അസീല, സ്റ്റാഫ് സെക്രട്ടറി ബിബീഷ് കുട്ടി, സ്കൂൾ ലീഡർ ആദിത്യ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top