ശബരിമലയിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല, എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാം.
കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ ഒരു ശക്തിക്കും സാധിക്കില്ലെന്നും വിഡി സതീശൻ. ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്നും വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണ് അന്നും ഇന്നും കോൺഗ്രസെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ എൻഎസ്എസിന് സ്വാതന്ത്ര്യമുണ്ടെന്നും കോൺഗ്രസിന് അതിൽ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ ഒരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങളോട് പറഞ്ഞു. എൻഎസ്എസ് എന്ത് തീരുമാനമെടുക്കണം […]



