ഓർമ്മകളിൽ കെ എം ഷിബി……

ഓർമ്മകളിൽ കെ എം ഷിബി……


ഷിബിയേട്ടന്റെ ഓർമ്മകളോടൊപ്പം സുഹൃത്തുകൾ.
പേരാമ്പ്ര : അധ്യാപകനും സാമൂഹിക പ്രവർത്തകനും സംരംഭകനുമായിരുന്ന കെ എം ഷിബിയുടെ സ്മരണക്കായി പേരാമ്പ്രയിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിൽ ഹൃദയപൂർവമായ ആദരാഞ്ജലികൾ അർപ്പിച്ചു. വിദ്യാഭ്യാസം, സാമൂഹിക സേവനം, സംരംഭകത്വം എന്നീ മേഖലകളിൽ നിർണായക പങ്ക് വഹിച്ചു കൊണ്ടും ജനസമ്പർക്കം ഉറപ്പുള്ള രാഷ്ട്രീയ പ്രവർത്തകനായി ജീവിച്ചുകൊണ്ടുമാണ് അദ്ദേഹം സമൂഹത്തിൽ ആഴമുള്ള സ്വാധീനം ചെലുത്തിയത്. ബി ജെ പി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷിബി, രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
സമ്മേളനത്തിൽ കെ. അനുപ് സ്വാഗതം പറഞ്ഞു. യോഗത്തിന് സി ആർ പ്രഫുൽകൃഷ്ണൻ അധ്യക്ഷനായി ടി പി രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
അനുശോചന സന്ദേശങ്ങൾ അർപ്പിച്ച് ടി പി ബാലകൃഷ്ണൻ, സുരേഷ് മാസ്റ്റർ, കിഷോർ മാസ്റ്റർ, പി സി സുരേന്ദ്രൻ മാസ്റ്റർ ഡി കെ മനു, വാർഡ് മെമ്പർ സജു മാസ്റ്റർ, നിഖിൽ മോഹൻ യു, കെ സുധീഷ്, അഖിൽ രാജ് കല്ലോട്, സുബീഷ് ഇ കെ, സുധീപ് ഒ കെ എന്നിവർ സംസാരിച്ചു.


റിപ്പോർട്ടർ : ചന്ദ്രൻ ഇസ്ക്ര കാരയാട് Villege News Arikku.

Leave a Reply

Your email address will not be published. Required fields are marked *

Back To Top