കാവുംവട്ടം ശ്രീ ചെറിയുണ്ണി പെരുവണ്ണാൻ അന്തരിച്ചു.

കാവുംവട്ടം ശ്രീ ചെറിയുണ്ണി പെരുവണ്ണാൻ അന്തരിച്ചു.
1931ൽ വെളിയന്നൂർ ദേശത്തെ കുതിരക്കുട തറവാട്ടിൽ രാമൻ മാസ്റ്ററുടെയും, ഉണ്ണിയമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. അച്ഛൻ രാമൻ മാസ്റ്റർ ഒരു ഗവണ്മെന്റ് സ്കൂൾ അധ്യാപകനായിരുന്നു. 12ആം വയസ്സിൽ  ഇവരുടെ കുടുംബം പാരമ്പര്യമായി അരങ്ങേറ്റം കുറിക്കുന്ന മരുതൂർ ശ്രീ വാഴേക്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തിൽ നിന്ന് പുത്തൻ മുടി വെച്ച് അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം നടേരി ശ്രീ ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിൽ വെച്ച് കരുമകന്റെ വെള്ളാട്ട് കെട്ടി പുത്തൻമുടി പൂർത്തിയാക്കി. അച്ഛന്റെ അനുജനായ കുതിരക്കുട കേളുവാണ് ചെറിയുണ്ണി പെരുവണ്ണാന്റെ ആദ്യ ഗുരു പിന്നീട് പല ക്ഷേത്രങ്ങളിലും പോയി ചടങ്ങുകളെല്ലാം കണ്ട് പഠിച്ചു. തെയ്യത്തിന് പുറമെ കുതിരക്കുട ചെറിയക്കൻ മുത്തപ്പനിൽ നിന്നും മന്ത്രവാദം, മാറ്റ് വെക്കൽ ചടങ്ങ് എന്നിവ അഭ്യസിച്ചു. നാഗത്തിറ, മാറപ്പുലിതിറ, കരിയാത്താൻ തിറ എന്നിവ ഇദ്ദേഹത്തിന്റെ ഇഷ്ട കോലങ്ങൾ ആണ്, അതിൽ ഏറെ പ്രീയപെട്ടതാണ് നാഗത്തിറ. പണ്ട് കാലത്ത് ചെറിയുണ്ണി പെരുവണ്ണാൻ  നാഗത്തിറ കെട്ടിയാടുമ്പോൾ ജനങ്ങളുടെ മനസ്സിൽ ഭയഭക്തി ബഹുമാനം പരത്തിയിരുന്നു.

Chandraniscra Karayad VillegeNews.

Leave a Reply

Your email address will not be published. Required fields are marked *

Back To Top