റോഡിലേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് കുറ്റികൾ ഭീഷണിയാകുന്നു.

റോഡിലേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് കുറ്റികൾ ഭീഷണിയാകുന്നു.

നാലാഞ്ചിറ മണ്ണന്തല റോഡിൽ കോട്ടമുകൾ എത്തുന്നതിനു മുൻപ് റോഡിന്റെ ഇടതു ഭാഗത്തായി കാൽ നട യാത്രക്കാരെ അപകടത്തിലാക്കുന്ന വിധത്തിൽ നടപ്പാതയിലേക്ക് തള്ളി നിൽക്കുന്ന അഗ്രം കൂർത്ത ഇരുമ്പ് കമ്പികൾ കാൽനടയ്ക്ക് വിഘാതമാകുന്നു. പുതുതായി തുടങ്ങിയ നാലു ചക്ര വാഹന ഡിസ്ട്രിബ്യൂട്ടർ ഷോറൂമിന്റെ വശത്തായി സ്ഥാപിച്ച ബോർഡിലാണ് അപകടംവരുത്തുന്ന ഈ കമ്പികൾ ഫുട്പാത്തിലേക്ക് തള്ളിനിൽക്കുന്നത്. ഇതിനോടകം കുട്ടികൾക്കും മുതിർന്നവർക്കും പരിക്കേറ്റിറ്റും ഈ കമ്പികൾ ഇവിടെ ഇപ്പോഴും തുടരുന്നു. കോർപ്പറേഷൻ ഹെൽത്ത് വിഭാഗവും നാട്ടുകാരും ശ്രദ്ധയിൽ പെടുത്തിയിട്ടും അവഗണിക്കുകയാണ് ബോർഡ് സ്ഥാപിച്ച വാഹന വിതരണക്കാരൻ.


വില്ലേജ് ന്യൂസ് : ഉള്ളൂർ

Leave a Reply

Your email address will not be published. Required fields are marked *

Back To Top