സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ കഴിയട്ടെ; ആശംസയുമായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സമൂഹത്തിൽ നടത്തുന്ന ക്രിയാത്മക ഇടപെടലുകളെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിരുന്ന പ്രിയ സുഹൃത്താണ് നിയുക്ത ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പറഞ്ഞു ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്ത സി.പി രാധാകൃഷ്ണന് ആശംസകൾ നേർന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്. ഏവരെയും സൗമത്യയോടെ ചേർത്തുനിർത്തുന്ന സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വവും ഭംഗിയായി നിറവേറ്റാൻ കഴിയട്ടെയെന്നാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസിന്റെ വാക്കുകൾ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ആശംസ അറിയിച്ചത്. […]



