തിരുവനന്തപുരം: 2025 ഒക്ടോബർ 3: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) നാഷണൽ ഗോൾഫ് അക്കാദമി, തിരുവനന്തപുരത്ത്, കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിലുള്ള SAI തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ, യുവ ഗോൾഫ് കളിക്കാർക്കായുള്ള അസസ്മെന്റ് ക്യാമ്പ് ഇന്ന് ഉദ്ഘാടനം ചെയ്തു. 2025 ഒക്ടോബർ 3 മുതൽ 9 വരെ നടക്കുന്ന ഈ ക്യാമ്പ്, 12 നും 18 നും ഇടയിൽ പ്രായമുള്ള യുവ ഗോൾഫ് പ്രതിഭകളെ വിദഗ്ദ്ധ മേൽനോട്ടത്തിൽ തിരിച്ചറിയുന്നതിനും വഴികാട്ടുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
എസ്‌എഐ ആർസി എൽഎൻസിപിഇ പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി. കിഷോർ അധ്യക്ഷനായ ചടങ്ങിൽ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാർ ധോദാവത് ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഡൽഹിയിൽ നിന്നുള്ള അർജുന അവാർഡ് ജേതാവും വിദഗ്ദ്ധ ഗോൾഫ് പരിശീലകനുമായ അലി ഷെർ, ക്യാമ്പിന് നേതൃത്വം നൽകും. തിരുവനന്തപുരം ഗോൾഫ് ക്ലബ് സെക്രട്ടറി ലെഫ്റ്റനന്റ് കേണൽ അനിൽ കുമാർ ബി.കെ., തിരുവനന്തപുരം ഗോൾഫ് ക്ലബ് ക്യാപ്റ്റൻ ജയചന്ദ്രൻ എന്നിവർ ആദരിച്ചു. സായ് ഡയറക്ടർ എൻ.എസ്. രവി നന്ദി പറഞ്ഞു.