ശബരിമല സംരക്ഷണ സംഗമം പന്തളത്ത്.
വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. പന്തളം രാജകുടുംബം ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കില്ല. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം പന്തളത്ത് ഇന്ന് നടക്കും. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയുടെ ഭാഗമായി ഉച്ചവരെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയങ്ങളിൽ ഒരു സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ നടക്കുന്ന ഭക്തജന സംഗമം തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. ബിജെപി എം.പി. […]



