മാധ്യമ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്

കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കളാഴ്ച) വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 ന് നടക്കുന്ന പറന്നുയരാം കരുത്തോടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു. പ്രശസ്ത നടി മഞ്ജു വാര്യർ ക്യാമ്പയിൻ അംബാസിഡർ ആകുന്ന പരിപാടിയിൽ സംസ്ഥാന മന്ത്രിസഭയിലെ എല്ലാ വനിതാ മന്ത്രിമാരും പങ്കെടുക്കും ഉദ്ഘാടന പരിപാടിക്ക് ശേഷം ശ്രീമതി ഭാഗ്യലക്ഷ്മി മോഡറേറ്ററായിനമുക്കെങ്ങനെ പറന്നുയരാം എന്ന വിഷയത്തിൽ സംവാദം നടക്കും. തുടർന്ന് ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി

ഭക്തന് കാറിടിച്ച് ഗുരുതര പരിക്ക്

ബാലരാമപുരം : പള്ളിച്ചലിൽ ഇസ്കോൺ ബ്രഹ്മോത്സവത്തിനെത്തിയ ഭക്തന് കാറിടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3ഓടെയായിരുന്നു സംഭവം. ഇസ്കോൺ മണ്ണുത്തി സെന്ററിലെ കൃഷ്ണഭക്തനായ രംഗസഖിദേവിദാസ (ചിന്മയ ചൈതന്യപ്രഭു 76)​ നാണ് പരിക്കേറ്റത്. മണ്ടക്കാട് ഉത്സവത്തിന് പോയി മടങ്ങിയ ചാല സ്വദേശി സുരേഷ് കുമാറിന്റെ (65)​ കാർ നിയന്ത്രണം തെറ്റി, റോഡിന് സമീപം നിൽക്കുകയായിരുന്ന രംഗസഖിദേവിദാസനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മറ്റൊരു ഇസ്കോൺ ഭക്തനായ അക്ഷയുടെ (26)​ കാലിനും പരിക്കേറ്റു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി രംഗസഖിദേവിദാസനെ മെഡിക്കൽ […]

രണ്ടാം ഘട്ടം ഉദ്ഘാടനം 24 ന്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും.  തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും.  ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ  തുറമുഖത്തിന്റെ വാർഷിക ശേഷി […]

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

തിരുവനന്തപുരം : തിരുവനന്തപുരം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. 43 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. പഠനാവശ്യത്തിനായി വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കോളജിലെ എംബിഎ വിദ്യാര്‍ഥികള്‍. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

ശാരദയ്ക്ക് ജെ സി ഡാനിയേൽ പുരസ്കാരം

തിരുവനന്തപുരം : പ്രമുഖ നടി ശാരദയ്ക്ക് ജെ.സി ഡാനിയൽ അവാർഡ്.സംസ്ഥാനത്തെ സിനിമാ മേഖലയിലെ ഏറ്റവും പരമോന്നത ബഹുമതിയാണ് ജെ സി ഡാനിയേൽ അവാർഡ്. ഈ മാസം 25ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് അവാർഡ് ശാരദയ്ക്ക് നൽകും. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

14 കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ

മലപ്പുറം : തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പിടിയിലായ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. […]

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം

നാലാം പതിപ്പ് (KLIBF 4) മാധ്യമ അവാർഡ് ii. അവാർഡ് നിർണ്ണയിക്കുന്നതിനായി 15/12/2025 മുതൽ 15/01/2026 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും വാർത്തകളും വീഡിയോകളും പരിഗണിക്കുന്നതാണ്. iii എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 29/01/2026 വൈകുന്നേരം 04:00 മണി ആയിരിക്കുന്നതാണ്. iv. ഓരോ ഇനത്തിലും കുറഞ്ഞത് മൂന്ന്(3) അപേക്ഷകരില്ലെങ്കിൽ പ്രസ്തുത ഇനത്തിന് അവാർഡ് നൽകുന്നതല്ല. V. ദൃശ്യ-ശ്രവ്യ-ഓൺലൈൻ, വീഡിയോഗ്രാഫർ വിഭാഗത്തിലെ എൻട്രികൾ (വീഡിയോ, ഓഡിയോ, റിപ്പോർട്ടുകൾ, ഓൺലൈൻ വിഭാഗത്തിലെ എൻട്രികൾ പ്രസിദ്ധീകരിച്ചിട്ടുള്ള വെബ് പേജിന്റെ ലിങ്ക് എന്നിവ) […]

സവിശേഷ – ഭിന്നശേഷി കാർണിവൽമാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിൻ്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി, ‘സവിശേഷ Carnival of the Different’ എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് സാമൂഹ്യനീതി വകുപ്പ് തലസ്ഥാനനഗരിയിൽ വേദിയൊരുക്കുകയാണ്. കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർ ദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രേഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം, ഓപ്പൺ ഫോറം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷി […]

ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം

തിരുനാവായ : കേരളത്തിന്റെ കുംഭമേളയായി അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വെള്ളിയാഴ്ച ഭാരതപ്പുഴയുടെ തീരത്ത് വിശേഷാൽ പൂജകളോടെയാണ് മഹോത്സവത്തിന് തുടക്കമാകുക. മേളയുടെ ഔപചാരിക ഉദ്ഘാടനം 19-ന് രാവിലെ 11-ന് നാവാമുകുന്ദ ക്ഷേത്രപരിസരത്ത് നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുംഭമേള ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളോടെയാണ് മഹാമാഘത്തിന് ആത്മീയ തുടക്കം കുറിക്കുന്നത്. കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ, തങ്ങളുടെ അനുഷ്ഠാനങ്ങൾക്കനുസരിച്ച് തിരുനാവായയിൽ ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും […]

കഞ്ചാവ് ബീച്ചിൽ ഉണക്കാനിട്ടു

കോഴിക്കോട് : കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി. യുവാവ് പിടിയിൽ. ബീച്ചിൽ ഉണക്കാനിട്ട കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.

Back To Top