ആറ്റുകാൽ പൊങ്കാല മഹോത്സവം

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന് വൈകിട്ട് 5.30ന് നടക്കും.സാധാരണ രാവിലെയാണ് കാപ്പുകെട്ടി കുടിയിരുത്തൽ നടക്കുന്നത്.അപൂർവമായിട്ടാണ് വൈകിട്ട് ചടങ്ങ് നടക്കുന്നത്.കാർത്തിക നാളിലാണ് കാപ്പുകെട്ട് നടക്കുന്നത്.23ന് വൈകിട്ട് 4.35നാണ് കാർത്തിക നക്ഷത്രം തുടങ്ങുന്നത്. അതുകൊണ്ടാണ് ചടങ്ങ് വൈകിട്ടായത്.

ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ രാവിലെ 4.30ന് പള്ളിയുണർത്തലോടെ ആരംഭിക്കും. ഏഴാം ഉത്സവദിവസമായ മാർച്ച് 1ന് ഒഴികെ എല്ലാ ദിവസവും പള്ളിയുണർത്തൽ 4.30ന്.മാർച്ച് 1ന് രാവിലെ 7നാണ് പള്ളിയുണർത്തൽ.രാത്രി 1നാണ് നട അടയ്ക്കുന്നത്.പൊങ്കാല തലേന്നായ മാർച്ച് 2ന് രാത്രി 2ന് മാത്രമേ നട അടയ്ക്കൂ.

23ന് രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം സൂപ്പർതാരം മോഹൻലാൽ നിർവഹിക്കും. വേദി ‘അംബ’യിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റ് ഏ‌ർപ്പെടുത്തിയ അംബാപുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങും. തുടർന്ന് നന്ദഗോവിന്ദം ഭജൻസിന്റെ സംഗീത പരിപാടി നടക്കും. അംബിക, അംബാലിക വേദികളിലും കലാപരിപാടികൾ രാവിലെ മുതൽ രാത്രി 12 വരെ തുടർച്ചയായി അരങ്ങേറും.

മൂന്നാം ഉത്സവദിവസമായ 25ന് രാവിലെ 8.45ന് കുത്തിയോട്ടവ്രതം ആരംഭിക്കും.അന്ന് രാത്രി 10ന് അംബ വേദിയിൽ ചാലക്കുടി പ്രസീദയുടെ നാടൻപാട്ട് ഉണ്ടാകും.27ന് രാത്രി 8ന് പിന്നണി ഗായകൻ ഉണ്ണിമേനോൻ നയിക്കുന്ന ഗാനമേളയും,11ന് ഡോ.നീനാ പ്രസാദിന്റെ ശാസ്ത്രീയ നൃത്തവും നടക്കും.28ന് രാത്രി 8ന് ദശദളം മ്യൂസിക് ബാൻഡിന്റെ ഫ്യൂഷൻ,10ന് ആര്യദയാലും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് എന്നിവ ഉണ്ടാകും.മാർച്ച് 3ന് രാവിലെ 9.45ന് പൊങ്കാല അടുപ്പുകളിൽ തീ പകരും.ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം,രാത്രി 8.30ന് കുത്തിയോട്ടം,ചൂരൽകുത്ത്,രാത്രി 10.45ന് പുറത്തെഴുന്നള്ളത്ത്.4ന് രാവിലെ 8ന് അകത്തെഴുന്നള്ളത്ത്.രാത്രി 9.45ന് കാപ്പഴിപ്പ്,12.45ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top